Latest Updates


ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ (എംഐബി) ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. എന്നാല്‍ അല്‍പ്പസമയത്തിനകം തന്നെ അക്കൗണ്ട് പുനഃസ്ഥാപിക്കുകയും ചെയ്തു.

വ്യവസായി ഇലോണ്‍ മസ്‌കിനെ ടാഗ് ചെയ്യുന്ന ചില പോസ്റ്റുകള്‍ മന്ത്രാലയത്തിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ നിന്ന് ട്വീറ്റ് ചെയ്യപ്പെട്ടതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. 
ഏകദേശം 10-15 മിനിറ്റോളം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും മന്ത്രാലയം അറിയിച്ചു.

എലോണ്‍ മസ്‌കിനെ ടാഗ് ചെയ്തതിന് പിന്നാലെ ക്രമരഹിതമായ പോസ്റ്റുകളും മറുപടികളും ഉണ്ടായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഹാക്കര്‍മാര്‍ മസ്‌കിന്റെ നിരവധി പോസ്റ്റുകള്‍ വീണ്ടും ട്വീറ്റ് ചെയ്യുകയും മന്ത്രാലയത്തിന്റെ ഔദ്യോഗിക ഹാന്‍ഡില്‍ നിന്ന് 'ഗ്രേറ്റ് ജോബ്'  എന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തു.

അക്കൗണ്ട് പുനഃസ്ഥാപിച്ചതിന് ശേഷം ഈ  ട്വീറ്റുകള്‍ ഡിലീറ്റ് ചെയതതായും മന്ത്രാലയം ട്വീറ്റ് ചെയ്തു

കഴിഞ്ഞ മാസം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഹ്രസ്വമായി ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഇന്ത്യ'ഔദ്യോഗികമായി ബിറ്റ്‌കോയിന്‍ നിയമപരമായ ടെന്‍ഡറായി സ്വീകരിച്ചു' എന്ന് അവകാശപ്പെടുന്ന ഒരു ട്വീറ്റ് ഈ അക്കൗണ്ടില്‍ നിന്നുണ്ടായി. എന്നാല്‍,  അക്കൗണ്ട് ഉടന്‍ തന്നെ സുരക്ഷിതമാക്കിയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പിന്നീട് അറിയിച്ചിരുന്നു.

 

Get Newsletter

Advertisement

PREVIOUS Choice