Latest Updates

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കി ക്രൈംബ്രാഞ്ച്. മോൻസൺ മാവുങ്കലിൽ നിന്നും ഉന്നത ഉദ്യോഗസ്ഥർ പണം വാങ്ങിയത് കടമായിട്ടാണെന്നും തട്ടിപ്പില്‍ ഇവർക്ക് നേരിട്ട് പങ്കുളളതായി തെളിവില്ലെന്നും ഹൈക്കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് പറയുന്നു

അതേസമയം കെപിസിസി പ്രസിഡൻറ് കെ സുധാകരനെതിരെ അന്വേഷണം തുടരുകയാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.  പരാതിക്കാരനായ അനൂപ് 25 ലക്ഷം രൂപ മോൻസന് കൈമാറിയത് സുധാകരൻറെ സാന്നിധ്യത്തിലാണെന്നാണ് കാരണമായി പറയുന്നത്.  സുധാകരനെ ചോദ്യം ചെയ്യാനായിട്ടില്ലെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിലുണ്ട്


ഐജി ലക്ഷ്മണയടക്കമുളളവരെ കേസില്‍ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജിയെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പൊലീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ആരോപണവിധേയനായ ഉദ്യോഗസ്ഥര്‍ മോന്‍സനുമായി അടുപ്പം പുലര്‍ത്തിയിരുന്നു. ക്രൈംബ്രാഞ്ച്.മുന്‍ ഡിഐജി എസ് സുരേന്ദ്രനും കുടുംബത്തിനും മോന്‍സനുമായി വലിയ അടുപ്പമാണ് ഉണ്ടായിരുന്നത്. എന്നാല്‍ തട്ടിപ്പില്‍ പ്രതിയാക്കാന്‍ തെളിവില്ല.

Get Newsletter

Advertisement

PREVIOUS Choice