Latest Updates


മിക്കവരെയും നിരന്തരം അലട്ടുന്ന പ്രശ്‌നമാണ് തലവേദന. അതേസമയം മിക്ക തലവേദനകളും ആശുപത്രിയില്‍ ചികിത്സ തേടേണ്ടതല്ലെന്നും അറിയുക. ഭാഗ്യവശാല്‍, മിക്ക തലവേദനകളും ഗുരുതരമല്ല, ആശുപത്രി യാത്ര കൂടാതെ തന്നെ കൈകാര്യം ചെയ്യാന്‍ കഴിയും. 

അതേസമയം ചില തലവേദനകള്‍ അങ്ങനെയല്ല. തലവേദനയുടെ ഗുരുതരവും അടിയന്തിരവുമായ കാരണങ്ങളില്‍ അണുബാധ, രക്തസ്രാവം, കട്ടപിടിക്കല്‍, മുഴകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇനിപ്പറയുന്നവയില്‍ ഒന്നോ അതിലധികമോ നിങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ (ആംബുലന്‍സ് വഴിയോ അല്ലെങ്കില്‍ ഒരു വിശ്വസ്ത ഡ്രൈവര്‍ വഴിയോ) നേരിട്ട് ആശുപത്രിയിലേക്ക് പോകാന്‍ മടിക്കരുത്:

*നിങ്ങള്‍ക്ക് ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും മോശമായ തലവേദന പെട്ടെന്ന് ഉണ്ടാകുന്നു
*വ്യായാമം കൊണ്ടോ ലൈംഗിക ബന്ധസമയത്തോ വഷളാകുന്ന തലവേദന
*തലവേദന തുടങ്ങിയതിന് ശേഷം കഴുത്തിന്  കാഠിന്യം
*ചെറിയ മരുന്നില്‍  കുറയാത്ത ഉയര്‍ന്ന പനി
* തലയിലോ കഴുത്തിലോ ഉണ്ടായ ആഘാതത്തിനു ശേഷമുള്ള തലവേദന
*വ്യക്തിത്വ മാറ്റങ്ങള്‍ അല്ലെങ്കില്‍ വിചിത്രമായ പെരുമാറ്റം
 ശരീരത്തിന്റെ ഒരു വശത്ത് ബലഹീനത / മരവിപ്പ്.

അതുപോലെ തന്നനെ അടിയന്തരമായി ചികിത്സ തേടേണ്ട ചില സാഹചര്യങ്ങള്‍ കൂടിയുണ്ട്്. 

*ഗര്‍ഭിണികളിലെ പെട്ടെന്ന് കടുത്തുവരുന്ന  തലവേദന 

*രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകളിലെ തലവേദന (എച്ച്‌ഐവി ബാധിതരായ അല്ലെങ്കില്‍ ശക്തമായ പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കുന്നത് പോലെയുള്ളവര്‍)

*മുമ്പത്തെ നാല് മുതല്‍ 42 ദിവസങ്ങളില്‍ ഏതെങ്കിലും ഇഛഢകഉ19 വാക്സിന്‍ എടുത്തവരും ലളിതമായ വേദനസംഹാരികള്‍ കഴിച്ചിട്ടും തുടര്‍ച്ചയായി തലവേദനയുള്ളവരുമായ ആളുകള്‍.

 

Get Newsletter

Advertisement

PREVIOUS Choice