Latest Updates

വിനായക ചതുര്‍ത്ഥി ദിനത്തില്‍ വിപണിയില്‍ ഗണപതി വിഗ്രഹങ്ങള്‍ നിറയുന്നത് പതിവാണ്. വ്യത്യസ്ത രൂപത്തിലും വലിപ്പത്തിലുമുള്ള ഗണപതി വിഗ്രഹങ്ങള്‍. ലുധിയാനയിലെ ഒരു ബേക്കറിക്കാര്‍ ഡാര്‍ക്ക് ചോക്ലേറ്റ് ഉപയോഗിച്ചാണ് ഗണേശ വിഗ്രഹം ഉണ്ടാക്കിയത്. പരിസ്ഥിതി സൗഹൃദമായ രീതിയില്‍ ഉത്സവങ്ങള്‍ ആഘോഷിക്കണമെന്ന സന്ദേശം നല്‍കുന്നതിനാണ് ചോക്ക്ലേറ്റ് ഗണപതി വിഗ്രഹം ഉണ്ടാക്കുന്നതെന്ന് ബേക്കറി ഉടമയായ ഹര്‍ജീന്ദര്‍ സിംഗ് കുക്രേജ പറയുന്നു.

2015 മുതല്‍ ഇത്തരത്തില്‍ ചോക്ലേറ്റ് ഗണേശ വിഗ്രഹങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ പരിസ്ഥിതി സൗഹൃദ വിഗ്രഹം 200 കിലോഗ്രാം ചോക്ലേറ്റ്  കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളെപ്പോലെ, വിഗ്രഹം 'പാലില്‍ നിമജ്ജനം' ചെയ്യും. പിന്നീട് ഏതാണ്ട് 500 ഓളം കുട്ടികള്‍ക്ക് ഈ രുചികരമായ പാല്‍ വിതരണം ചെയ്യുമെന്നും ഹര്‍ജീന്ദര്‍ സിംഗ് കുക്രേജ പറഞ്ഞു.

Get Newsletter

Advertisement

PREVIOUS Choice