Latest Updates

ഗ്യാസ്ട്രബിള്‍ ഇന്ന് മിക്കവരും നേരിടുന്ന പ്രശ്നമാണ്. ഗ്യാസ്ട്രബിള്‍ പലരിലും പലവിധ ലക്ഷണങ്ങളാവും ഉണ്ടാക്കുന്നത്.  വയര്‍ വീര്‍ത്തുനില്‍ക്കുന്ന പ്രതീതി, വയര്‍ സ്തംഭനം, പുകച്ചില്‍, നെഞ്ചെരിച്ചില്‍, വയറിന്റെ പല ഭാഗത്തും വേദന എന്നിങ്ങനെ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം. ചില ഭക്ഷണങ്ങളും ഗ്യാസ്ട്രബിളിന് ഇടയാക്കാറുണ്ട്. അതുപോലെ തന്നെ ചില ഭക്ഷണങ്ങള്‍ ഗ്യാസ് ഇല്ലാതാക്കാനും സഹായിക്കും. അത്തരത്തിലുള്ള ചില ഭക്ഷണങ്ങളേതെന്ന് നോക്കാം.  

കട്ടത്തൈര് ആണ് ഈ പട്ടികയിലുള്‍പ്പെടുന്ന ആദ്യ ഭക്ഷണം. ഇതിലടങ്ങിയിരിക്കുന്ന 'ലാക്ടോബാസിലസ്', 'ആസിഡോഫിലസ്' തുടങ്ങിയ ബാക്ടീരിയകള്‍ ദഹനം സുഗമമാക്കുന്നു. അതുമൂലം ഗ്യാസ്ട്രബിളിനും പരിഹാരം കാണുന്നു. ഭക്ഷണത്തിന് ശേഷം ചെറിയൊരു ബൗളില്‍ തൈര് കഴിക്കുന്നതാണ് ഏറ്റവും നല്ലത്.   

ഹെര്‍ബല്‍ ടീ, അഥവാ ഹെര്‍ബുകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ചായകളും ഗ്യാസ് മൂലം വയറുവീര്‍ക്കുന്നത് തടയും. ഇഞ്ചിച്ചായ, പുതിനച്ചായ തുടങ്ങിയ ചായകളെല്ലാം തന്നെ ഇതനുദാഹരണമാണ്. പെരുഞ്ചീരകവും ഗ്യാസിനെ ശമിപ്പിക്കാന്‍ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ഒരിനം 'ഓയില്‍' ആണ് ദഹനത്തെ ത്വരിതപ്പെടുത്തുന്നത്.   

ഭക്ഷണശേഷം അല്‍പം പെരുഞ്ചീരകം കടിച്ചുചവച്ച് കഴിക്കുകയാണ് ചെയ്യേണ്ടത്. നേന്ത്രപ്പഴവും ഗ്യാസ് മൂലം വയറുവീര്‍ക്കുന്ന പ്രശ്‌നത്തെ പ്രതിരോധിക്കും. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് ഇതിനായി സഹായിക്കുന്നത്. അവക്കാഡോ, കിവി, ഓറഞ്ച്, പിസ്ത എന്നിവയെല്ലാം പൊട്ടാസ്യമടങ്ങിയ മറ്റ് ഭക്ഷണങ്ങളാണ്. കക്കിരിയും ദഹനപ്രശ്‌നങ്ങളെ അകറ്റിനിര്‍ത്താന്‍ സഹായിക്കുന്നു. ഇത് പച്ചയ്ക്ക് കഴിക്കുകയോ സലാഡുകളില്‍ ചേര്‍ത്ത് കഴിക്കുകയോ ചെയ്യാം.

Get Newsletter

Advertisement

PREVIOUS Choice