Latest Updates

ചെറിയ കുട്ടികളില്‍ പോലും കണ്ണുകള്‍ക്ക് പ്രശ്നങ്ങള്‍ വരാറുണ്ട്. കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. കണ്ണുകളുടെ ആരോഗ്യത്തിനായി ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ചില ജീവകങ്ങളും ധാതുക്കളും കണ്ണുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം.   

വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. വിറ്റാമിന്‍ എ, സി, ഡി, ഇ എന്നിവ കണ്ണിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്. അതിനാല്‍ ഇവ അടങ്ങിയ പഴങ്ങളും പച്ചക്കറികളും നട്സും മത്സ്യവുമൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.   

ബീറ്റ കരോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ക്യാരറ്റ് പതിവായി കഴിക്കുന്നത് കണ്ണുകള്‍ക്ക് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ എയും ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ക്യാരറ്റ് കണ്ണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും. മത്സ്യം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കണ്ണിന്റെ ആരോഗ്യത്തിന്  വളരെ നല്ലതാണ്. പ്രത്യേകിച്ച് ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മീനുകള്‍ തെരഞ്ഞെടുത്ത് കഴിക്കാം.  വെള്ളം ധാരാളം കുടിക്കാം. കണ്ണിന്റെ ആരോഗ്യത്തിന് അത് വളരെ പ്രധാനമാണ്. ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും വെള്ളം കുടിക്കുന്നത് നല്ലതാണ്. നേത്രാരോഗ്യത്തിന് മുട്ട നല്ലതാണ്. മുട്ടയില്‍ ല്യൂട്ടീന്‍, സിസാന്തിന്‍, സിങ്ക് എന്നിവയടങ്ങിയിരിക്കുന്നു.

Get Newsletter

Advertisement

PREVIOUS Choice