Latest Updates

പെണ്‍കുഞ്ഞുണ്ടായ സന്തോഷത്തില്‍ കടയിലെത്തിയ എല്ലാവര്‍ക്കും സൗജന്യമായി പാനീ പൂരി നല്‍കി തെരുവോര കച്ചവടക്കാരന്‍. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. സ്ട്രീറ്റ് ഫുഡ് സ്റ്റാള്‍ നടത്തുന്ന അഞ്ചല്‍ ഗുപ്ത എന്ന യുവാവാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. കഴിഞ്ഞാഴ്ച്ചയാണ് ഗുപ്തയ്ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചത്.  

'ഒരു പെണ്‍കുട്ടിയുടെ ജനനം എന്നെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നമാണ്. രണ്ട് വര്‍ഷം മുമ്പ് എനിക്കൊരു മകന്‍ ഉണ്ടായി. ഇപ്പോള്‍ ഒരു പെണ്‍കുഞ്ഞും...' - ഗുപ്ത പറഞ്ഞു. എന്റെ ഈ സന്തോഷത്തിന് കടയില്‍ വന്ന എല്ലാ ഉപഭോക്താക്കള്‍ക്കും പാനിപൂരി സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.  

ധാരാളം ആളുകള്‍ പാനിപൂരി കഴിക്കാന്‍ എത്തിയിരുന്നുവെന്നും അതില്‍ വളരെയധികം സന്തോഷമുണ്ടെന്നും ഗുപ്ത പറഞ്ഞു. മകളുടെ ജനനത്തിനും എല്ലാവരോടും സന്തോഷം പങ്കിടാനുള്ള തീരുമാനത്തിനും ഗുപ്തയെ നിരവധി പേര്‍ അഭിനന്ദിച്ചു.

Get Newsletter

Advertisement

PREVIOUS Choice