Latest Updates

ഓടിത്തുടങ്ങിയ ട്രെയിനില്‍ നിന്നും പ്ലാറ്റ്‌ഫോമിന്റെ ഇടയിലേക്ക് കാല്‍വഴുതി വീണ ഗര്‍ഭിണിയെ രക്ഷിച്ച് ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ, സമയോചിതമായ ഇടപെടലിലൂടെ രണ്ടു ജീവനുകള്‍ രക്ഷിച്ച ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ. ഡല്‍ഹിയിലെ കല്യാണ്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ട്രെയിനില്‍ നിന്നിറങ്ങാന്‍ ശ്രമിക്കവെ ബാലന്‍സ് നഷ്ടപ്പെട്ട് യുവതി വീഴുകയായിരുന്നു. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്കു വീഴാതെ റെയില്‍വേ ഓഫിസര്‍ എസ്.ആര്‍.ഖണ്ടേകറാണ് രക്ഷിച്ചത്.

 

യുവതിക്കൊപ്പം ഭര്‍ത്താവും കൂടെയുണ്ടായിരുന്നു. ആദ്യമിറങ്ങിയത് യുവതിയാണ്. യുവതിയെ രക്ഷിച്ചതിന് ഖണ്ടേകറിന് അഭിന്ദന പ്രവാഹമാണ്. റെയില്‍വേ പബ്ലിക് റിലേഷന്‍ ഓഫിസര്‍ ശിവാജി സുത്തറാണ് രക്ഷപ്പെടുത്തിയ ഓഫീസറെ കണ്ടെത്തിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. 

https://twitter.com/ANI/status/1450223351952117760?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1450223351952117760%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2021%2F10%2F20%2Frpf-constable-saves-pregnant-woman-from-falling-railway-station.html

 

Get Newsletter

Advertisement

PREVIOUS Choice