Latest Updates


മ്യാന്‍മറിലെ  പുറത്താക്കപ്പെട്ട നേതാവ് ഓങ് സാന്‍ സൂചിയ്ക്ക് നാല് വര്‍ഷം കൂടി തടവ് ശിക്ഷ. മ്യാന്‍മറിലെ കോടതി തിങ്കളാഴ്ച്ചയാണ് സ്യൂചിയ്ക്ക് ശിക്ഷവിധിച്ചത്. 

അനധികൃതമായി വാക്കി-ടോക്കികള്‍ ഇറക്കുമതി ചെയ്തത്   കൈവശം വച്ചതിനും കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനുമെതിരെയായിരുന്നു കേസ്. കേസില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഓങ് സാന്‍ സൂചിയെ  കോടതി നാല് വര്‍ഷം കൂടി ശിക്ഷിച്ച് ഉത്തരവിട്ടത്. 

കഴിഞ്ഞ മാസം സ്യൂകിയെ മറ്റ് രണ്ട് കുറ്റങ്ങള്‍ക്ക് ശിക്ഷിക്കുകയും നാല് വര്‍ഷത്തെ തടവ് ശിക്ഷ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍  സൈന്യത്തിന്റെ നിയന്ത്രണത്തതിലുള്ള സര്‍ക്കകാര്‍  അത് പകുതിയായി കുറച്ചിരുന്നു. 76-കാരിയായ നൊബേല്‍ സമ്മാന ജേതാവ് കഴിഞ്ഞ ഫെബ്രുവരിയില്‍ സൈന്യം അധികാരം പിടിച്ചെടുത്തതിനുശേഷമാണ് വിവിധ കേസുകളില്‍ പ്രതിയാകുന്നത്.  ഒരു ഡസനോളം കേസുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 

സൈനിക നടപടികള്‍  നിയമവിധേയമാക്കാനും രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നത് തടയാനും വേണ്ടിയാണ് സ്യൂചിയ്‌ക്കെതിരെ കുറ്റങ്ങള്‍ ചുമത്തുന്നതെന്ന് അവരുടെ അനുയായികള്‍ ആരോപിക്കുന്നു

Get Newsletter

Advertisement

PREVIOUS Choice