മുന്നൂറ് രൂപയുണ്ടോ... സ്മാര്‍ട്ട് ഫോണ്‍ വാങ്ങാം ജിയോ ഗൂഗിള്‍ ഫോണ്‍ വിപണിയില്‍
മുന്നൂറ് രൂപയ്ക്ക് ഫോണ്‍ ആവശ്യമുള്ളവര്‍ക്ക് ഇപ്പോള്‍ വലിയ അവസരം. ജിയോ ഗൂഗിള്‍ ഫോണുകളുടെ വിലയാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. 300 രൂപ മുതല്‍ ഓപ്ഷനുകളാണ് ഈ ഫോണ്‍ നല്‍കുന്നത്. വളരെ നാളത്തെ കാത്തിരിപ്പിനു ശേഷം ആണ് ജിയോ ഫോണുകള്‍ വിപണിയില്‍ എത്തുന്നത്. കഴിഞ്ഞവര്‍ഷമാണ് ജിയോ 5 ജി സര്‍വീസുകളും കൂടാതെ ഗൂഗിള്‍ പുറത്തിറക്കുന്ന 4 ജി ഫോണുകളും പ്രഖ്യാപിച്ചത്. .
ഈ വര്‍ഷം ആദ്യം തന്നെ ഫോണുകള്‍ വിപണിയില്‍ എത്തും എന്നായിരുന്നു കരുതിയിരുന്നത്. സെപ്തംബര്‍ പത്തിന് ഉറാപ്പായും ഫോണ്‍ വിപണിയിലെത്തിക്കുമെന്ന് കരുതിയെങ്കിലും ദീപാവലി സെയില്‍ കണക്കാക്കിയാണ് ഇപ്പോള്‍ അത് വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നത്. 6499 രൂപ വിപണിയില്‍ വില വരുന്ന ഫോണാണ് വെറും 300 രൂപയ്ക്ക് ജിയോ നല്‍കുന്നത്. ഫോണ്‍ വാങ്ങാന്‍ ഇഎംഐ ഓപ്ഷന്‍ ഉണ്ട് എന്നതാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഘടകം.
മാസതവണയായി വാങ്ങിക്കുമ്പോള്‍ ആദ്യം 1999 രൂപ അടച്ചാല്‍ മതി ബാക്കി തുക 18 അല്ലെങ്കില്‍ 24 മാസത്തെ ഇഎംഐ യില്‍ അടയ്ക്കാന്‍ കഴിയും. 300 രൂപ മുതലുള്ള ഇഎംഐ ഓപ്ഷനുകളുണ്ട് എന്നതും സൗകര്യം കൂട്ടുന്നു. ഇഎംഐയ്‌ക്കൊപ്പം വിവിധ പ്ലാനുകളും ലഭിക്കും 600 രൂപയ്ക്ക് ഡബിള്‍ എക്‌സ് പ്ലാനുകളും ജിയോ പ്രദാനം ചെയ്യുന്നുണ്ട്. 300 രൂപയ്ക്ക് 24 മാസ്സത്തെ EMIയും കൂടാതെ 5 ,100മിനുട്ട് സൗജന്യ കോളുകളും ലഭിക്കുന്നു .600 രൂപയുടെ XXL പ്ലാനുകളും ഉണ്ട്.