Latest Updates

ഗൂഗിളിനെപ്പോലെ വസ്തുതകള്‍, വീഡിയോകള്‍, maps, news എന്നിങ്ങനെ വ്യത്യസ്ത അന്വേഷണങ്ങള്‍ക്കുള്ള ഫലങ്ങള്‍ തെരഞ്ഞെടുത്ത് നല്‍കുന്ന സേര്‍ച്ച് എന്ജിനാണ് ബിംഗ്. ഗൂഗിളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറുതാണെങ്കിലും ബിംഗിനും ഉപയോക്താക്കള്‍ ഏറെയാണ്.   

ഗൂഗിള്‍ കഴിഞ്ഞാല്‍ പിന്നെ രണ്ടാംസ്ഥാനത്തുള്ള സേര്‍ച്ച് എന്‍ജിനായി കണക്കാക്കപ്പെടുന്നതും മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ബിംഗ് തന്നെ. എംഎസ്എന്‍ സേര്‍ച്ച്, വിന്‍ഡോസ് ലൈവ് സേര്‍ച്ച്  എന്നിവയില്‍ നിന്നാണ് ബിംഗ് എത്തിയത്. വീഡിയോ സംബന്ധമായ തെരച്ചിലില്‍  ഗൂഗിളിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ്  ബിംഗ് കാഴ്ച്ച വയ്ക്കുന്നതെന്ന അഭിപ്രായവും നിലവിലുണ്ട്.     

2009 മെയ് 28 ന് കാലിഫോര്‍ണിയയിലെ സാന്‍ ഡീഗോയില്‍ നടന്ന ഓള്‍ തിംഗ്‌സ് ഡിജിറ്റല്‍ കോണ്‍ഫറന്‍സില്‍ മൈക്രോസോഫ്റ്റ് സിഇഒ സ്റ്റീവ് ബാല്‍മറാണ് ഈ സേര്‍ച്ച് എന്‍ജിന്‍ പ്രകാശനം ചെയ്തത്.   

Get Newsletter

Advertisement

PREVIOUS Choice