Latest Updates

പ്രമുഖ പത്രപ്രവര്‍ത്തകനും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവുമായ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ (97) അന്തരിച്ചു. കണ്ണൂരിലെ വീട്ടിലായിരുന്നു അന്ത്യം 30 വര്‍ഷത്തോളം ബ്ലിറ്റ്‌സ് വാരികയുടെ യൂറോപ്യന്‍ ലേഖകന്‍ ആയിരുന്നു

മുംബൈയില്‍ നടന്ന ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായി പങ്കെടുത്തു. കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ കുഞ്ഞനന്തന്‍ സിപിഐഎമ്മിനൊപ്പം നിന്നു. കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു ഇദ്ദേഹം.

ന്യൂ ഏജ്, ദേശാഭിമാനി, നവയുഗം, നവജീവന്‍, ജനയുഗം എന്നീ പത്രങ്ങളിൽ സ്ഥിരമായി എഴുതിയിരുന്നു. ബെര്‍ലിനില്‍ നിന്ന് കുഞ്ഞനന്തന്‍ എന്ന പേരിലായിരുന്നു  ലേഖനങ്ങള്‍. പിന്നീട്  ബെര്‍ലിന്‍ കുഞ്ഞനന്തനെന്ന് അറിയപ്പെട്ടു.

സോവിയറ്റ് യൂണിയന്റെ സര്‍വ്വകലാശാലയില്‍ മാക്‌സിസത്തില്‍ ഉന്നതവിരുദം നേടിയ ആലാണ് ബെര്‍ലിന്‍ കുഞ്ഞനന്തന് നായര്‍. മൂന്നാം ലോക രാജ്യങ്ങളിലെ സിഐഒയുടെ ഇടപെടലുകള്‍, ഫിഡറല്‍ കാസ്‌ട്രോയ്‌ക്കെതിരെ പലതവണ നടന്ന വധ ശ്രമങ്ങള്‍ എന്നിവയെല്ലാം ഇദ്ദേഹത്തിന്റെ സ്‌കൂപ്പുകളായി ബ്ലിറ്റ്‌സില്‍ പ്രത്യക്ഷപ്പെട്ടു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പക്കെതിരായ വധശ്രമത്തെ കുറിച്ചുള്ള സ്‌കൂപ്പുകള്‍ ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

പിശാചും അവന്റെ ചാട്ടുളിയും എന്ന പുസ്തകമാണ് ബർലിൻ കുഞ്ഞനന്തന്ർറെ ഏറ്റവും ശ്രദ്ധേയമായ കൃതി. പിണറായി വിജയന്റെ കടുത്ത വിമര്‍ശകനായാണ് ബെര്‍ലിന്‍ അറിയപ്പെട്ടത്. ഒളിക്യാമരകള്‍ പറയാത്തത്, പൊളിച്ചെഴുത്ത് എന്നീ രണ്ട് പുസ്തകങ്ങളിലൂടെ കേരളത്തിലെ സിപിഎമ്മിലെ പിണറായി യുഗത്തെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. വിഎസ് പിണറായി പോരാട്ടത്തില്‍ അച്യുദാനന്ദന്റെ എക്കാലത്തെയും വിശ്വസ്തനായിരുന്നു ബെര്‍ലിന്‍.

1926 നവംബര്‍ 26 ന് കണ്ണൂര്‍ കോളങ്കടയിലാണ് കുഞ്ഞനന്തന്‍ നായരുടെ ജനനം. പുതിയ വീട്ടില്‍ അനന്തന്‍ നായര്‍, ശ്രീദേവി അമ്മ എന്നിവരായിരുന്നു മാതാപിതാക്കള്‍.

Get Newsletter

Advertisement

PREVIOUS Choice