Latest Updates

കോട്ടയം ജില്ലയില്‍ ഒരു സ്ഥലത്ത് സാര്‍വത്രികമായി പ്രചാരത്തിലുണ്ടായിരുന്ന താണ് അര്‍ജുനനൃത്തം എന്നാല്‍ നിലവില്‍ സമീപപ്രദേശമായ ചങ്ങനാശ്ശേരിയില്‍ മാത്രമാണ് അര്‍ജ്ജുനനൃത്തം ഉള്ളതെന്നാണ് അറിയുന്നത്. ആസാദ്യകരമായ  ഒരു നാടന്‍ കലാരൂപമാണ് ഇത് . 


മയില്‍പ്പീലിപോലെ മെടഞ്ഞ പാവാടയും മെയ്യാഭരണങ്ങളും  അണിഞ്ഞ് നര്‍ത്തകര്‍ ദ്രുതതാളത്തില്‍ നൃത്തം ചെയ്യും.  മദ്ദളവും ഇലത്താളവും ആണ് വാദ്യങ്ങള്‍. ആടുന്ന കലാകാരന്‍മാര്‍  തന്നെയാണ് പാടുന്നതും.  പാട്ട് ആസ്വാദ്യവും ശ്രുതി മധുരവും പുരാണ കഥാഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമാണ്.  ദേവീക്ഷേത്രങ്ങളില്‍ തൂക്കം എന്ന നേര്‍ച്ച നടത്തുന്നതിന് ഭാഗമായാണ് അര്‍ജുനനൃത്തം അവതരിപ്പിച്ചിരുന്നത്. 


അനുഷ്ഠാനകല, ആയോധനകല, അനുരഞ്ജന കല, ഐതിഹ്യകഥ എന്നുമൊക്കെ അര്‍ജുനൃത്തത്തിനെ വിശേഷിപ്പിക്കുന്നുണ്ട് മയില്‍പ്പീലി തൂക്കം എന്നും ഇതിന് പേരുണ്ട് മഹാഭാരത കഥയുമായി ബന്ധപ്പെട്ടതാണ് ഈ കലാരൂപം.  കഥകളി പോലെ ചുട്ടിയും മിനുക്കും മുഖത്തെഴുത്തും അണിഞ്ഞാണ് കലാകാരന്‍മാര്‍ അണിനിരക്കുന്നത്.

Get Newsletter

Advertisement

PREVIOUS Choice