Latest Updates

ആമസോണ്‍ ഈ മാസം അവസാനം വാര്‍ഷിക പ്രൈം ഡേ സെയില്‍ നടത്തുന്നു. ഇലക്ട്രോണിക്‌സ്, വസ്ത്രങ്ങള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വിലക്കുറവില്‍ വാങ്ങാന്‍ അവസരം ലഭിക്കുന്നു. ആമസോണ്‍ പ്രൈം ഡേ സെയില്‍ ജൂലൈ 26 ന് ആരംഭിക്കുകയാണ്.  ജൂലൈ 27നാണ് ഈ ഈവന്റ്  അവസാനിക്കുക.  പേര് സൂചിപ്പിക്കുന്നത് പോലെ, ഈ വില്‍പ്പന പ്രൈം അംഗങ്ങള്‍ക്ക് മാത്രമുള്ളതാണ്. നിങ്ങള്‍ക്ക് ഒരു ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ ഇല്ലെങ്കില്‍ ഡിസ്‌കൗണ്ടില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ കഴിയില്ല. പക്ഷേ വിഷമിക്കേണ്ട. നിങ്ങള്‍ക്ക് പ്രതിമാസ, വാര്‍ഷികാടിസ്ഥാനത്തില്‍ ആമസോണ്‍ പ്രൈം അംഗത്വം വാങ്ങാം. ഇതിന് പ്രതിമാസം 129 രൂപയും പ്രതിവര്‍ഷം 999 രൂപയുമാണ് നിരക്ക്. 

 

സ്റ്റാര്‍ട്ടപ്പുകളും സ്ത്രീ സംരംഭകരുടെ സ്ഥാപനങ്ങളും നെയ്ത്തുശാലകളും അടക്കം രാജ്യത്തെ ചെറുകിട സംരംഭങ്ങളില്‍ നിന്നുള്ള 2400 ഉല്‍പ്പന്നങ്ങള്‍ പ്രൈം ഡേ സെയിലില്‍ പുതുതായി അവതരിപ്പിക്കുമെന്നും ആമസോണ്‍ അറിയിച്ചിട്ടുണ്ട്. 

 

അതേസമയം ഈ ദിവസം നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യവുമുണ്ട്. 48 മണിക്കൂര്‍ മാത്രമുള്ള അവസരമായതിനാല്‍ സമ്മര്‍ദ്ദം ചെലുത്തി പെട്ടെന്ന് തീരുമാനമെടുക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. അതിനാല്‍ വഞ്ചിതരാകാതെ ഉല്‍പ്പന്നത്തെ കുറിച്ച് നന്നായി മനസിലാക്കിയതിന് ശേഷം മാത്രം വാങ്ങുക. ആധുനിക ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോം വില്‍പ്പനയിലെ ഏറ്റവും വലിയ പ്രശ്‌നമാണ് ഡിസ്‌കൗണ്ട്. ഉല്‍പ്പന്നത്തിന്റെ യഥാര്‍ത്ഥ വില നേരത്തെ മനസിലാക്കിയതിന് ശേഷം വാങ്ങുക. പ്രൈം ഡെയ്‌സ് ഉള്‍പ്പെടെയുള്ള പല വില്‍പ്പനയിലും പ്രദര്‍ശിപ്പിച്ചിരിക്കുന്ന കിഴിവുകള്‍ പലപ്പോഴും എംആര്‍പിയിലുള്ള കിഴിവുകള്‍ മാത്രമായിരിക്കും. 

Get Newsletter

Advertisement

PREVIOUS Choice