Latest Updates

സാംസങ്, ഓപ്പോ, റിയല്‍മി, നോക്കിയ, ടെക്‌നോ, ലെനോവോ, മോട്ടറോള, ഇന്‍ഫിനിക്‌സ്, വിവോ, ഐറ്റല്‍, ഷവോമി, ലാവ തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നുള്ള ഫോണുകളില്‍ ബാധകമാണ് എയര്‍ടൈലിന്റെ പുതിയ 6,000 രൂപ ക്യാഷ് ബാക്ക് ഓഫര്‍.  12,000 രൂപ വരെ വിലയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുമ്പോള്‍ ഇത് സാധുവാണ്.

ക്യാഷ്ബാക്ക് കൂടാതെ, ഒരു വര്‍ഷത്തേക്ക് വാലിഡിറ്റിയുള്ള സൗജന്യ സ്‌ക്രീന്‍ റീപ്ലേസ്‌മെന്റും ലഭിക്കും. സൗജന്യമായി വിങ്ക് മ്യൂസിക്കും 30 ദിവസത്തെ ആമസോണ്‍ പ്രൈം മൊബൈല്‍ പതിപ്പും ഉപഭോക്താക്കള്‍ക്ക്  ലഭിക്കും. അതേസമയം ഫോണ്‍ വാങ്ങുന്നതിന് മുമ്പ്  എയര്‍ടെല്ലിന്റെ സൈറ്റില്‍ പോയി വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉപകരണത്തിന് ക്യാഷ്ബാക്ക് ലഭിക്കുമോ ഇല്ലയോ എന്ന് ഉപഭോക്താവിന് പരിശോധിക്കാവുന്നതാണ്.

249 രൂപയോ അതിനു മുകളിലോ റീചാര്‍ജ് ചെയ്യുമ്പോള്‍ മാത്രമേ ഈ ക്യാഷ്ബാക്ക് ലഭിക്കൂ എന്ന് എയര്‍ടെല്‍ വ്യക്തമാക്കി. 1.5 ജിബി പ്രതിദിന ഡാറ്റ, പരിധിയില്ലാത്ത കോളുകള്‍, പ്രതിദിനം 100 എസ്എംഎസ്, സൗജന്യ ആമസോണ്‍ പ്രൈം മൊബൈല്‍ പതിപ്പ് എന്നിവ വാഗ്്ദാനം ചെയ്യുന്നതാണ് ഈ പ്രീ പെയ്ഡ് പ്ലാന്‍. 

അതേസമയം 6,000 രൂപ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നതിന്, ഒരാള്‍ ഈ പായ്ക്ക് 36 മാസത്തേക്ക് തുടര്‍ച്ചയായി വാങ്ങേണ്ടിവരുമെന്ന് കമ്പനി പറയുന്നു. രണ്ട് തവണകളായി ഉപഭോക്താക്കള്‍ക്ക് ക്യാഷ്ബാക്ക് നല്‍കും. 18 മാസത്തിനുശേഷം ആദ്യ , 2,000 രൂപ ക്യാഷ്ബാക്ക് നല്‍കും, രണ്ടാമത്തേത് 36 മാസം പൂര്‍ത്തിയാകുമ്പോഴാണ് ലഭിക്കുക. 4000 രൂപ എയര്‍ടെല്‍ പിന്നീട് നല്‍കും.

ക്യാഷ്ബാക്ക് നിങ്ങളുടെ എയര്‍ടെല്‍ പേയ്മെന്റ് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും. എയര്‍ടെല്‍ നെറ്റ്വര്‍ക്കില്‍ പുതിയ ഹാന്‍ഡ്സെറ്റ് ഉപയോഗിച്ചതിന് ശേഷം 30 ദിവസത്തിനുള്ളില്‍ ഉപയോക്താവ് പുതിയ 4 ജി ഹാന്‍ഡ്സെറ്റ് റീചാര്‍ജ് ചെയ്താല്‍ മാത്രമേ ഏതൊരു ഉപയോക്താവിനും ഓഫര്‍ പ്രയോജനപ്പെടുത്താനാകൂ എന്നും കമ്പനി അറിയിച്ചു.

ഉപഭോക്താക്കള്‍ ആദ്യ ക്യാഷ്ബാക്ക് ക്ലെയിം ചെയ്യാന്‍ മറന്നാല്‍, രണ്ടാമത്തെ ക്യാഷ്ബാക്കിന് അവര്‍ അര്‍ഹരല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ ലഭ്യമല്ല, പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് മാത്രമേ ഇത് പ്രയോജനപ്പെടുത്താനാകൂ. 


 

Get Newsletter

Advertisement

PREVIOUS Choice