Latest Updates

ഇസ്ലാമിക നിയമങ്ങള്‍ അനുസരിച്ച് ഞങ്ങള്‍ തെറ്റുകള്‍ക്ക് ശിക്ഷ വിധിക്കുമെന്ന് താലിബാന്‍ വക്താവ് മുഹമ്മദ് യൂസഫ്. മോഷണം നടത്തിയാല്‍ കൈ വെട്ടും, ഒരാളെ നിങ്ങള്‍ മനഃപൂര്‍വം കൊലപ്പെടുത്തുകയാണെങ്കില്‍ നിങ്ങളെയും വധിക്കും. അതോടൊപ്പം അവിഹിതബന്ധത്തിലേര്‍പ്പെടുന്നവരെ കല്ലെറിഞ്ഞു കൊല്ലും എന്നാണ് മുഹമ്മദ് പറയുന്നത്. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ ഇസ്ലാംമത നിയമപ്രകാരം ഇത്തരത്തിലുള്ള കടുത്ത ശിക്ഷകള്‍ നേരിടേണ്ടി വരുമെന്നും താലിബാന്‍ മുന്നറിയിപ്പ് നല്‍കുന്നു.   

അതേസമയം അവിഹിതബന്ധത്തിലേര്‍പ്പെടുന്ന സംഭവത്തില്‍ കല്ലെറിയുന്നത് കൂടുതലും സ്ത്രീകളെ മാത്രമാണെങ്കിലും, നിയമവിരുദ്ധമായ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആണും പെണ്ണും ക്രൂരമായ രീതിയില്‍ ശരിയത്ത് നിയമപ്രകാരം വധിക്കപ്പെടുമെന്നും യൂസഫ് പറഞ്ഞു. 1996-2001 വരെയുള്ള തങ്ങളുടെ മുന്‍ ഭരണകാലത്തും, അഫ്ഗാനിസ്ഥാനിലെ തെരുവുകളില്‍ ഇത്തരം വിഷയങ്ങളില്‍ ശിക്ഷ നടപ്പാക്കാന്‍ സദാചാര പോലീസിനെ സ്ഥാപിക്കുകയും കുറ്റവാളികളെ പരസ്യമായി വധിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് താലിബാന്‍ വക്താവ് ഒരു അന്താരാഷ്ട്ര മാധ്യമത്തോട് പറഞ്ഞത്. 

Get Newsletter

Advertisement

PREVIOUS Choice