സാമ്പത്തിക പദ്ധതികള്‍ പ്രഖ്യാപിച്ചു അഫ്ഗാനിസ്ഥാന്റെ സമ്പദ് വ്യവസ്ഥയില്‍ കൈ കടത്തി പാകിസ്ഥാന്‍
അഫ്ഗാനിസ്ഥാനിലേക്കുള്ള സാമ്പത്തിക പദ്ധതികള്‍ പ്രഖ്യാപിച്ച് പാകിസ്ഥാന്‍. പാകിസ്ഥാന്‍ റുപ്പീസിലായിരിക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം നടക്കുന്നതെന്നും പാകിസ്ഥാന്‍ വെളിപ്പെടുത്തി. അഫ്ഗാനിസ്ഥാന്റെ സമ്പദ്വ്യവസ്ഥ നിയന്ത്രിക്കാനുള്ള പാകിസ്താന്റെ ശ്രമമായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്.
അഫ്ഗാന്‍ സൈന്യത്തിലും രഹസ്യാന്വേഷണത്തിലും പ്രവേശിച്ചതിന് ശേഷം അഫ്ഗാനിസ്ഥാന്റെ സമ്പദ്വ്യവസ്ഥ നിയന്ത്രിക്കാന്‍ പാകിസ്ഥാന്‍ ശ്രദ്ധിക്കുന്നെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുമ്പ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം യുഎസ് ഡോളറിലാണ് നടന്നിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അക്കാലത്ത് അഫ്ഗാന്‍ കറന്‍സി കൂടുതല്‍ ശക്തമായിരുന്നു. എന്നാല്‍ ഇതിന് ശേഷം പാകിസ്താന്‍ കറന്‍സിക്ക് അഫ്ഗാന്‍ വ്യാപാരികള്‍ക്കും ബിസിനസ്സ് സമൂഹത്തിനും മേല്‍ ഒരു പിടി വന്നുകഴിഞ്ഞു.
അതേസമയം, രാജ്യം താലിബാന്‍ ഏറ്റെടുത്തതിന്റെ വിറങ്ങല്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇതേത്തുടര്‍ന്നുണ്ടായ സാമ്പത്തിക തകര്‍ച്ച രാജ്യത്തിന്റെയവും പൗരന്മാരുടെയും നില കൂടുതല്‍ വഷളാക്കും. അഫ്ഗാനിസ്ഥാന്റെ ബജറ്റിന്റെ 80 ശതമാനവും അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നാണ് വരുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
രണ്ടായിരത്തി ഇരുപത്തിയൊന്ന് സെപ്തംബര്‍ 11ന് അധികാരമേല്‍ക്കല്‍ ചടങ്ങ് ആഘോഷിക്കാനാണ് താലിബാന്‍ പദ്ധതിയിടുന്നത്. അമേരിക്കയില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരര്‍ ആക്രമിച്ചതിന്റെ ഇരുപതാം വാര്‍ഷികമാണ് അന്ന് .