Latest Updates

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫ്ലിപ്കാര്‍ട്ടില്‍ വന്‍ ഓഫര്‍ വില്‍പന. ആഗസ്റ്റ് 5 മുതല്‍ 9 വരെയാണ് ആദായ വില്‍പന. സ്മാര്‍ട് ടിവികള്‍ക്കും ഫോണുകള്‍ക്കും തന്നെയാണ് വന്‍ ഓഫറുകളും ഇളവുകളും. 1,05,990 രൂപ വിലയുണ്ടായിരുന്ന ഫിലിപ്സിന്റെ 50 ഇഞ്ച് അള്‍ട്രാ എച്ച്ഡി (4കെ) എല്‍ഇഡി സ്മാര്‍ട് ടിവി 62 ശതമാനം ഡിസ്‌കൗണ്ടില്‍ 39,999 രൂപയ്ക്കാണ് വില്‍ക്കുന്നത്. 

ചില ബ്രാന്‍ഡുകളുടെ സ്മാര്‍ട് ടിവികള്‍ക്ക് 75 ശതമാനം വരെ ഇളവുകളുണ്ട്. ഉല്‍പന്നങ്ങളുടെ ഇളവുകളും മറ്റു വിവരങ്ങവും ഫ്ലിപ്കാര്‍ട്ടിലെ പ്രത്യേക വെബ്പേജില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളില്‍ 10 ശതമാനം ഇളവും ലഭിക്കും. ചില ഉല്‍പന്നങ്ങള്‍ വാങ്ങുമ്പോള്‍ 15,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറും നല്‍കുന്നു. മുന്‍നിര ബ്രാന്‍ഡുകളുടെ സ്മാര്‍ട് ടിവികളെല്ലാം ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ഇലക്ട്രോണിക്സ്, ആക്‌സസറികള്‍ എന്നിവയ്ക്ക് 80 ശതമാനം വരെ കിഴിവ് ഉണ്ട്. വീട്ടുപകരണങ്ങള്‍ക്കും 75 ശതമാനം വരെ കിഴിവുണ്ട്. മൊബൈലുകളിലും ടാബ്ലെറ്റുകളിലും നോ-കോസ്റ്റ് ഇഎംഐ, അധിക എക്സ്ചേഞ്ച് ഓഫറുകള്‍, സമ്പൂര്‍ണ്ണ മൊബൈല്‍ പരിരക്ഷ എന്നിവയുണ്ട്. സ്മാര്‍ട് ഫോണുകള്‍ക്ക് 40 ശതമാനം വരെ ഇളവുകള്‍ നല്‍കുന്നുണ്ട്. ഇതോടൊപ്പം കാര്‍ഡ് ഇളവുകളും ലഭിക്കും. ബിഗ് സേവിങ് ഡേ സെയില്‍ നടക്കുന്ന അഞ്ച് ദിവസങ്ങളിലും രാത്രി 12ന്, രാവിലെ 8ന്, വൈകീട്ട് 4ന് 'ക്രേസി ഡീലുകള്‍' ഉണ്ടാകുമെന്ന് ഫ്ലിപ്കാര്‍ട്ട് അറിയിച്ചു.

Get Newsletter

Advertisement

PREVIOUS Choice