Latest Updates

വജ്രങ്ങളോടുള്ള അമിതമായ ഇഷ്ടം മൂലം സ്വന്തം ശരീരത്തില്‍ വജ്രം ഘടിപ്പിച്ച് അമേരിക്കന്‍ റാപ്പര്‍ സിമിര്‍ ബിസില്‍ വൂഡ്സ് എന്ന ലില്‍ ഉസി വെര്‍ട്. നെറ്റിയില്‍ ഒരു പിങ്ക് ഡയമണ്ട് ലില്‍ ഉസി ഘടിപ്പിച്ചു. വജ്രത്തിന്റെ വില കേട്ടാല്‍ ഞെട്ടും. 175 കോടി രൂപയുടെ പിങ്ക് ഡയമണ്ടാണ് 26 കാരനായ റാപ്പര്‍ നെറ്റിയില്‍ സ്ഥാപിച്ചിരിക്കുന്നത്.   

ഡയമണ്ട് ഉള്ള മുഖത്തിന്റെ വീഡിയോയും വുഡ്സ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ബ്യൂട്ടി ഈസ് പെയിന്‍ എന്ന തലക്കെട്ടോടെയാണ് ദൃശ്യം പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ നെറ്റിയില്‍ ഡയമണ്ട് പതിച്ച റാപ്പര്‍ നൃത്തം ചെയ്യുന്നത് കാണാം. കൂടാതെ വിരലില്‍ വലിയൊരു വജ്രമോതിരവും കാതില്‍ വജ്ര കമ്മലും വുഡ്സ് അണിഞ്ഞിട്ടുണ്ട്.  

ജനുവരി മുപ്പതിന് മുഖത്ത് ഡയമണ്ട് പതിക്കുന്ന പദ്ധതിയെ കുറിച്ച് വുഡ്സ് ആരാധകരുമായി ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. നാച്ചുറല്‍ പിങ്ക് ഡയമണ്ടിനായി 2017 മുതല്‍ പണം സ്വരൂപിക്കുകയാണെന്നായിരുന്നു താരം പറഞ്ഞത്. പതിനൊന്ന് കാരറ്റ് പരിശുദ്ധ വജ്രമാണ് മുഖത്ത് പതിക്കുന്നതെന്നും പറഞ്ഞു. വെര്‍ട്ടിന്റെ പ്രവൃത്തിക്കെതിരെ ട്രോളുകളും വിമര്‍ശനങ്ങളും ശക്തമാണ്. എന്നാല്‍ ഇതൊന്നും വെര്‍ട്ട് കാര്യമായെടുക്കുന്നില്ല. ഈ വജ്രം ഉപയോഗിച്ച് മോതിരം ഉണ്ടാക്കാമായിരുന്നില്ലേ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് വെര്‍ട്ട് നല്‍കിയ മറുപടി ഇതാണ്- 'മോതിരം നഷ്ടമായാല്‍ നെറ്റിയില്‍ ഇത് പതിപ്പിച്ചതിനേക്കാള്‍ കൂടുതല്‍ കളിയാക്കല്‍ ഉണ്ടാകും.  

Get Newsletter

Advertisement

PREVIOUS Choice