Latest Updates

വ്യാജ ഫേസ്ബുക്ക്  അക്കൗണ്ട് ഉണ്ടാക്കി  ഒരുപാടുപേരേ കബളിപ്പിക്കുന്ന  പദ്ധതികള്‍  ആവിഷ്‌കരിക്കുന്ന വന്‍തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ പി.സി.തോമസ്.  

പിസി തോമസ് പറയുന്നതിങ്ങനെ-   'എന്റെ ഫേസ്ബുക്ക് അക്കൗണ്ട് തന്നെ ഇന്നലെ രാത്രി പത്തര മണിയോടുകൂടി ഇതുപോലെ ഒരു കള്ള റാക്കറ്റിന്റെ പിടിയില്‍ പെട്ടുപോയിരുന്നു. എനിക്ക് എന്തോ വലിയ അത്യാവശ്യം വന്നതിനാല്‍, ഫേസ്ബുക്കിലെ കൂട്ടുകാരോട്, എന്നെ അടിയന്തരമായി സഹായിക്കണം എന്നും, കുറച്ചു രൂപ അയച്ചു തരണം എന്നും, പറഞ്ഞുകൊണ്ടുള്ള  എന്റെ അഭ്യ4ത്ഥനയായാണ്  ഫേസ്ബുക്കില്‍ വന്നത്. എ9റെ വ്യാജ അക്കൗണ്ട് തുടങ്ങിയതാണെന്ന് ആര്‍ക്കും മനസ്സിലാവുകയില്ല'.  

 'വിവരം അറിഞ്ഞ ഉടനെ തന്നെ , ഉള്ള സത്യം ഫേസ്ബുക്ക് അക്കൗണ്ടില്‍   എല്ലാവരെയും അറിയിച്ചു കൊണ്ട് ഞാന്‍ പോസ്റ്റിട്ടു.   അല്ലെങ്കില്‍ പലരും അകപ്പെട്ടു പോകുമായിരുന്നു. അങ്ങനെ പോയില്ല. മറിച്ച്  എന്നെ വിളിച്ച്,  അത്യാവശ്യമെങ്കില്‍ സഹിക്കാന്‍ തയ്യാറായി,  പലരും പറയുകയുണ്ടായി. അവരാരും തുക അയക്കരുത് എന്ന് ഞാന്‍ അറിയിച്ചു . ഇന്നലെത്തന്നെ സൈബര്‍സെല്ലിലും മറ്റു പോലീസ് മേഖലകളിലും ഞാന്‍  പരാതികള്‍ കൊടുത്തിട്ടുണ്ട്.'    'ഒരു 'ഗൂഗിള്‍ പേ' അക്കൗണ്ടിലേക്ക് പണം അയക്കണം എന്ന്, വ്യാജ അക്കൗണ്ടില്‍ നിന്ന് പറഞ്ഞതുകൊണ്ട് , പ്രതികളെ പിടിക്കാന്‍ അതൊരു നല്ല തെളിവാണെന്ന് ഞാന്‍ കരുതുന്നു. ആ അക്കൗണ്ടിന്റെ ഫോണ്‍ നമ്പര്‍ വ്യക്തമായി കാണുന്നുണ്ട്.  എങ്ങനെയും അവരെ കണ്ടുപിടിക്കാ9 ഈ നമ്പ4 പ്രയോജനപ്പെടും. ഇനിയും ആരും ഇതുപോലെ കബളിക്കപ്പെടാതിരിക്കാന്‍ പ്രതികളെ പിടിച്ചു  നിയമത്തിനു മുന്നില്‍ കൊണ്ടു വന്നേ പറ്റൂ.  പോലീസ് കാര്യമായ   പരിശ്രമം നടത്തുന്നുണ്ട്.  എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും ഐടി മേഖലയെ ദുരുപയോഗപ്പെടുത്തി തട്ടിപ്പുകള്‍ വേറെയും നടക്കുന്നുണ്ടെന്നും സംശയമില്ല.'

Get Newsletter

Advertisement

PREVIOUS Choice