Latest Updates

ഏഷ്യയിലെ ജോലി ചെയ്യാന്‍ ഏറ്റവും മികച്ച കമ്പനികളുടെ ലിസ്റ്റില്‍ ഹാരിസണ്‍ മലയാളവും. ഏഷ്യയിലെ 200 പ്രമുഖ കമ്പനികളില്‍ നടത്തിയ സര്‍വേയിലാണ് ഹാരിസണ്‍ മലയാളം പതിനാറാം സ്ഥാനം നേടിയത്. ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് എന്ന രാജ്യാന്തര സംഘടന നടത്തിയ പഠന റിപ്പോര്‍ട്ടാണ് പുറത്തു വന്നത്. 

 

പതിനാറ് രാജ്യങ്ങളില്‍ നിന്നുള്ള മികച്ച കമ്പനികളുടെ ഈ ലിസ്റ്റില്‍ കേരളത്തില്‍ നിന്ന് ഹാരിസണ്‍ മലയാളം ലിമിറ്റഡ് മാത്രമാണുള്ളത്. ഗ്രേറ്റ് പ്ലേസ് ടു വര്‍ക്കിന്റെ ഇന്ത്യയിലെ ലിസ്റ്റില്‍ ഹാരിസണ്‍ ആറാം സ്ഥാനത്തെത്തിയിരുന്നു. കേരളത്തില്‍ നിന്ന് ഇന്ത്യയിലെ ആദ്യ പത്ത് സ്ഥാനങ്ങളിലെത്തിയ ഏക കമ്പനിയുമാണ്. 

 

ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കമ്പനികള്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നത് ഇന്ത്യയില്‍ നിന്നാണ്. ജീവനക്കാരുടെ സന്തോഷവും സംതൃപ്തിയും അളക്കുന്ന (ഹാപ്പിനെസ് ഇന്‍ഡെക്സ്) സംവിധാനം ഏര്‍പ്പെടുത്തിയ ആദ്യ ഇന്ത്യന്‍ കമ്പനികളിലൊന്നായ ഹാരിസണിന് ലഭിച്ച അംഗീകാരം അഭിമാനകരമാണെന്ന് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായ ചെറിയാന്‍ എം.ജോര്‍ജ് പറഞ്ഞു. 

 

തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ ജീവനക്കാരെ ഉള്‍പ്പെടുത്തുക, ലാഭത്തിന്റെ ന്യായമായ വിഹിതം ജീവനക്കാരുമായി പങ്കുവയ്ക്കുക തുടങ്ങിയ നയങ്ങള്‍ അംഗീകാരം ലഭിക്കാന്‍ സഹായകമായി. ജീവനക്കാരോട് രഹസ്യമായി വിവരം അന്വേഷിക്കുന്നതിനു പുറമെ കമ്പനിയുടെ മൂല്യങ്ങളും നയങ്ങളും ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങളും മറ്റും ഗ്രേറ്റ് പ്ലേസ് ടു പഠന വിധേയമാക്കും.

Get Newsletter

Advertisement

PREVIOUS Choice