Latest Updates

പാകിസ്ഥാനെതിരെ  ശക്തമായ വിമർശനമുയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി  . ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ച അദ്ദേഹം, ഭീകരതയെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്‍ പോലുള്ള രാജ്യങ്ങളെ തീവ്രമായി വിമർശിച്ചു. ബ്രസീലില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രസംഗിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ ഈ രൂക്ഷ പ്രതികരണം. "ഇന്ത്യ ഭീകരതയുടെ ഇരയാണ്. അതിനാല്‍ ഭീകരതയുടെ ഇരകളെയും അതിനെ പിന്തുണയ്ക്കുന്നവരെയും ഒരേ തുലാസില്‍ തൂക്കാനാവില്ല," എന്നും മോദി വ്യക്തമാക്കി. വ്യക്തിപരമോ രാഷ്ട്രീയമോ ആയ നേട്ടങ്ങൾക്കായി ഭീകരതയ്ക്ക് നിശബ്ദ സമ്മതം നൽകുന്നവരെയും അദ്ദേഹം വിമർശിച്ചു. ഭീകരർക്കെതിരെ ലോകം ഉറച്ച നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പാകിസ്ഥാന്‍ തങ്ങളുടെ ഭൂപ്രദേശത്ത് ഭീകരവാദികള്‍ക്ക് അഭയം നല്‍കുന്നുവെന്നതിന്റെ ധാരാളം തെളിവുകൾ ഇന്ത്യ സമർപ്പിച്ചതായും മോദി പറഞ്ഞു. ഭീകരവാദം മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പഹല്‍ഗാം ഭീകരാക്രമണം ഇന്ത്യയ്ക്കും മുഴുവന്‍ മനുഷ്യരാശിക്കും എതിരായൊരു ആക്രമണമായിരുന്നുവെന്ന് മോദി അഭിപ്രായപ്പെട്ടു. "ഭീകരവാദത്തെ അപലപിക്കുക എന്നത് ഒരേ സമയം വാക്കിലും പ്രവൃത്തിയിലും പ്രതിഫലിക്കണം. ഭീകരതയ്ക്കെതിരായ പോരാട്ടം ഒരു തത്വമാകണം," എന്നാണ് പ്രധാനമന്ത്രിയുടെ അഭിമുഖ പ്രസ്താവന. 2026-ൽ ബ്രിക്സ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്ന് പ്രഖ്യാപിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തെ ബ്രിക്സ് ഉച്ചകോടിയും ഔദ്യോഗികമായി അപലപിച്ചു.

Get Newsletter

Advertisement

PREVIOUS Choice