Latest Updates

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രിയും സിപിഎം സ്ഥാപക നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘത്തിന്റെ വിലയിരുത്തല്‍. രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലായിട്ടില്ല. വിദഗ്ധരുടെ ശുപാര്‍ശയെ തുടര്‍ന്ന് ഡയാലിസിസ് ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് വിഎസ് അച്യുതാനന്ദനെ തിരുവനന്തപുരം എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നുമുതല്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വിഎസ് കഴിയുന്നത്. സിപിഎം സ്ഥാപക നേതാക്കളിലൊരാളായ വി.എസ്., 2006 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തില്‍ കേരളത്തിലെ മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിച്ചിരുന്നു. 1992–1996, 2001–2006, 2011–2016 കാലഘട്ടങ്ങളില്‍ പ്രതിപക്ഷ നേതാവായും സേവനം വഹിച്ചു. മൂന്നുതവണ സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിലെ പ്രധാന ഘട്ടങ്ങളാണ്.  

Get Newsletter

Advertisement

PREVIOUS Choice