വിഎസിന്റെ നിര്യാണം; സംസ്ഥാനത്ത് നാളെ പൊതു അവധി, പി എസ് സി പരീക്ഷകളും മാറ്റിവെച്ചു
മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ ആദരസൂചകമായി നാളെ (ജൂലൈ 22) സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ജൂലൈ 22 മുതല്‍ മൂന്ന് ദിവസത്തെ ദു:ഖാചരണവും പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് ദേശീയ പതാക താഴ്ത്തിക്കെട്ടണമെന്നും അറിയിച്ചു. നാളെ പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ നാളത്തെ PSC പരീക്ഷയും അഭിമുഖങ്ങളും പ്രമാണ പരിശോധനയും സർവീസ് വെരിക്കേഷനും മാറ്റിവച്ചു.