രാണു മൊണ്ടാലിന്റെ ബയോപിക്; വിസമ്മതിച്ച് താരങ്ങള്‍ അപമാനകരമെന്ന് പറഞ്ഞെന്ന് സംവിധായകന്‍
രാണു മൊണ്ടാലിന്റെ ബയോപികില്‍ അഭിനയിക്കുന്നത് അപമാനകരമാണെന്ന് ചില അഭിനേതാക്കള്‍ പറഞ്ഞെന്ന് സംവിധായകന്‍ ഹൃഷികേശ് മൊണ്ടല്‍. തന്റെ മനസില്‍ നിരവധി അഭിനേതാക്കള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിലര്‍ രാണു മോണ്ടാലിന്റെ വേഷം ചെയ്യുന്നത് തങ്ങള്‍ക്ക് അപമാനകരമാണെന്ന് പറയുകയായാരിന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഒടുവില്‍, എഷികാ ദേ ഈ വേഷം ചെയ്യാമെന്ന് സമ്മതിച്ചുവെന്ന് ഹൃഷികേശ് മൊണ്ടാല്‍ കൂട്ടിച്ചേര്‍ത്തു. 2019 ല്‍ ലതാ മങ്കേഷ്‌കറുടെ ഗാനം ആലപിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് രാണു ശ്രദ്ധിക്കപ്പെട്ടത്.
ഒറ്റ രാത്രി കൊണ്ടാണ രാണു മെണ്ഡാല്‍ പ്രശസ്തയായത്. റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ പാട്ടുപാടിക്കൊണ്ടിരുന്ന രാണുവിന്റെ പാട്ട് ആദ്യം ശ്രദ്ധിച്ചത് ഒരു യാത്രികനാണ്. അയാള്‍ അവര്‍ പാടുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പങ്കുവച്ചതോടെയാണ് രാണുവെന്ന ഗായികയുടെ സമയം ആരംഭിക്കുന്നത്.
ലതാമങ്കേഷ്‌കര്‍ പാടിയ 'എക് പ്യാര്‍ കാ നഗ്മാ ഹെയ്' എന്ന ഗാനമായിരുന്നു രാണു മൊണ്ടാല്‍ റണാഗഡ് റെയില്‍വേ സ്റ്റേഷനിലിരുന്ന് പാടിയത്. തുടര്‍ന്ന് പ്രശസ്തയായ രാണു സംഗീത സംവിധായകന്‍ ഹിമേഷ് രെഷമ്മിയക്ക് വേണ്ടി മൂന്ന് പാട്ടുകള്‍ പാടി.