Latest Updates

ഒറ്റ ഗാനത്തിലൂടെ സമൂഹമാധ്യമങ്ങളില്‍ വൈറലായതാണ് റാണു മണ്ഡല്‍. കൊല്‍ക്കത്തയിലെ റെയില്‍വേ സ്റ്റേഷനിലിരുന്ന് ഉപജീവനത്തിനായി പാട്ടു പാടി പ്രശസ്തയായ റാണു മണ്ഡല്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. പാട്ടിലൂടെയാണ് ഇത്തവണയും റാണു ചര്‍ച്ചാവിഷയമായിരിക്കുന്നത്. അടുത്തിടെ ട്രെന്‍ഡിങ്ങായ ശ്രീലങ്കന്‍ ഗാനം 'മനികാ മാകെ ഹിതേ' ആണ് റാണു ആലപിച്ചത്.   

ഇത്തവണ ഗായികയുടെ ആലാപനത്തില്‍ പ്രേക്ഷകര്‍ അസന്തുഷ്ടരാണ്. ആലാപനം അരോചകമാണെന്നും എന്തിനാണ് ഇങ്ങനെ അലറുന്നത് എന്നുമാണ് പ്രേക്ഷകരുടെ ചോദ്യം. ഒരു മികച്ച ഗാനത്തെ ഇങ്ങനെ പാടി നശിപ്പിക്കേണ്ടിയിരുന്നില്ല എന്നും ചിലര്‍ കുറിച്ചു. റാണുവിന്റെ പാട്ട് കേട്ട് ചെവി പൊട്ടിപ്പോകുന്നു എന്നാണ് വീഡിയോയ്ക്കു താഴെ മറ്റുചിലര്‍ കമന്റുകളിട്ടത്. ഗായികയെക്കുറിച്ചുള്ള ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

https://youtu.be/jFYdjJU59qA

Get Newsletter

Advertisement

PREVIOUS Choice