Latest Updates

നിയമസഭയില്‍ പാട്ടുമായി എംഎല്‍എ. കായംകുളം എംഎല്‍എ യു. പ്രതിഭയാണ്  പാട്ടുമായി സഭയില്‍ വ്യത്യസ്തയായത്.  2003 ല്‍ പുറത്തിറങ്ങിയ മിന്നലെ എന്ന തമിഴ് ചിത്രത്തിലെ  വസീഗരാ എന്‍ നെഞ്ചിനിക്കെ എന്ന ഗാനമാണ് പ്രതിഭ പാടിയത്. ഹാരിസ് ജയരാജ് ഈണമിട്ട് ബോംബെ ജയശ്രീയായിരുന്നു ഈ ഗാനം ആലപിച്ചിരുന്നത്. നിയമസഭയില്‍ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു പ്രതിഭയുടെ പാട്ട്.  

താന്‍ പാടുന്നതിന്റെ വീഡിയോ ഫേസ്ബുക്കില്‍ പ്രതിഭ പങ്കുവയ്ക്കുകയായിരുന്നു. എന്തായാലും ഇഷ്ടപ്പെടുന്നതെല്ലാം  കൈനീട്ടി സ്വീകരിക്കുന്ന സോഷ്യല്‍ മീഡിയ എംഎല്‍എയുടെ പാട്ടും ഏറ്റെടുത്തുകഴിഞ്ഞു.  

https://www.facebook.com/advprathibha  

Get Newsletter

Advertisement

PREVIOUS Choice