Latest Updates

റോക്ക്സ്റ്റാര്‍ ഡിഎസ്പി(  ദേവി ശ്രീ പ്രസാദ )യുടെ പുതിയ പാട്ടിനായി കാത്തിരിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. എല്ലാ ഭാഷാ പരിമിതികളെയും മറികടന്നുള്ള 'പുഷ്പ: ദി റൈസ്' എന്ന സംഗീത ആല്‍ബത്തിന്റെ സമാനതകളില്ലാത്ത വിജയത്തിന് ശേഷം  സംഗീതസംവിധായകന്‍ പുതിയ ഗാനമിറക്കി. 

രാജ്യത്തെ മുഴുവന്‍ തന്റെ താളത്തിനൊത്ത് നൃത്തം ചെയ്യിച്ചതിന് ശേഷം, റോക്ക്സ്റ്റാര്‍ കോമഡി ഡ്രാമയായ 'എഫ് 3' ല്‍ നിന്ന് 'വൂ ആ ആഹാ ആഹാ' പുറത്തിറക്കി. സുനിധി ചൗഹാന്‍, ലവിത ലോബോ, സാഗര്‍, എസ്.പി. അഭിഷേക് എന്നിവര്‍ ചേര്‍ന്ന് ക്രോണ്‍ ചെയ്തതും കാസര്‍ല ശ്യാം രചിച്ചതുമായ ഈ ഗാനം ഉടന്‍ തന്നെ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നതും നൃത്തം ചെയ്യുന്നതുമായ അടുത്ത ഗാനമായി മാറാനുള്ള പാതയിലാണ്!

വൂ ആ ആഹാ ആഹാ' ഒരു ഉന്മേഷദായകമായ നൃത്ത നമ്പരാണ്. ഭാഷാ വ്യത്യാസമില്ലാതെ രാജ്യത്തുടനീളമുള്ള പ്രേക്ഷകരോടൊപ്പം പ്രതിധ്വനിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടൈന്നും  ഡിഎസ്പി പറഞ്ഞു. അനില്‍ രവിപുഡി സംവിധാനം ചെയ്ത 'എഫ്3'യില്‍ തമന്ന ഭാട്ടിയ, മെഹ്റിന്‍ പിര്‍സാദ, സോണാല്‍ ചൗഹാന്‍, വരുണ്‍ തേജ്, വിക്ടറി വെങ്കിടേഷ് എന്നിവര്‍ അഭിനയിക്കുന്നു.

https://youtu.be/ogerst0UQsk

Get Newsletter

Advertisement

PREVIOUS Choice