Latest Updates

ബോളിവുഡിന്റെ ഗ്രീക്ക് ദൈവം ഹൃത്വിക് റോഷന്‍ വളരെക്കാലമായി ബിഗ് സ്‌ക്രീനില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്, പക്ഷേ വാര്‍ത്തകളില്‍ നിന്ന് അദ്ദേഹം ഒരിക്കലും അകലെയല്ല.  സുസന്നെ ഖാനില്‍ നിന്നുള്ള വിവാഹമോചനത്തിന് ശേഷം, നടന്‍ തന്റെ മക്കളുമൊത്തുള്ള ഏകാന്ത ജീവിതം ആസ്വദിക്കുകയാണ്.

അടുത്തിടെ, സൂപ്പര്‍സ്റ്റാര്‍ അത്താഴത്തിന് പൊതുവേദിയില്‍ പോയപ്പോള്‍ താരത്തിനൊപ്പം ഒരു അജ്ഞാത പെണ്‍കുട്ടികൂടി ഉണ്ടായിരുന്നു എന്നാണ് ഇപ്പോള്‍ പുതിയ വാര്‍ത്ത. ആരാണീ പെണ്‍കുട്ടി എന്ന അന്വേഷണത്തിലാണ് ഇപ്പോള്‍ നെറ്റിസണ്‍സ്.  ഖാനില്‍ നിന്ന് വേര്‍പിരിഞ്ഞതിന് ശേഷം, ഹൃത്വിക് റോഷനുമായി ബന്ധപ്പെട്ട് ഇതുവരെയും ആരുടെയും പേര് കേട്ടിട്ടില്ല.

അതേസമയം ഇപ്പോള്‍ അദ്ദേഹം ആരുടെ കൂട്ട്‌കെട്ടിലായിരിക്കും എന്ന ആകാംക്ഷ ആരാധകര്‍ക്ക്  അടക്കാനുമാകുന്നില്ല.  മുംബൈയിലെ ഖാര്‍ വെസ്റ്റിലുള്ള മിസു എന്ന റസ്റ്റോറന്റില്‍ നിന്ന് ഇറങ്ങുമ്പോഴാണ് ഹൃത്വിക് റോഷനെ പാപ്പരാസികള്‍ കണ്ടത്.  ഒരു നിഗൂഢ പെണ്‍കുട്ടിയെ കാറിലേക്ക് അനുഗമിക്കുമ്പോള്‍ അവളുടെ കൈകളില്‍ താരം പിടിച്ചിരിക്കുന്നതായി കാണാം. ചെറിയ പെണ്‍കുട്ടിയാണ് ചിത്രത്തിലുള്ളതെങ്കിലും  ക്ലിപ്പ് ഡേറ്റിംഗ് അഭ്യൂഹങ്ങള്‍ക്കാണ്  തിരി കൊളുത്തിയിരിക്കുന്നത്. 

Get Newsletter

Advertisement

PREVIOUS Choice