റിമൈന്‍ഡര്‍: വിവാഹവാര്ഷികദിനം ഓര്മ്മപ്പൈടുത്തി അജയ്ദേവ്ഗണ്
ബോളിവുഡ് ഇന്‍ഡസ്ട്രിയില്‍ ഏറ്റവും ആരാധകരുള്ള ദമ്പതികളില്‍ വരുന്നവരാണ് കജോളും അജയ് ദേവ്ഗണും. പ്രായഭേദമന്യേ എല്ലാവര്‍ക്കും യഥാര്‍ത്ഥ പ്രണയത്തിന്റെ പ്രതിരൂപമായ കാജോള്‍ ജീവിതത്തില്‍ ഊര്‍ജ്ജസ്വലയും എപ്പോഴും സരളപ്രകൃതിയുമാണെങ്കില്‍ സുന്ദരനായ ഭര്‍ത്താവ് അജയിന്റേത് കൂടുതല്‍ ഗൗരവമുള്ള വ്യക്തിത്വമാണ്.
1999 ഫെബ്രുവരി 24 നാണ് ഇരുവരും വിവാഹിതരായത്. രണ്ട് കുട്ടികളുണ്ട്, മകള്‍, നൈസ ദേവ്ഗണ്‍, മകന്‍ യുഗ് ദേവ്ഗണ്‍.
ഹോട്ട് ആന്‍ഡ് സ്വീറ്റ് ദമ്പതികളായ കജോളും അജയ് ദേവ്ഗണും അവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ചെറിയ കുറിപ്പുകളിട്ടും പൊതുപരിപാടികളിലെ പ്രണയ പരിഹാസങ്ങള്‍ക്ക് പാത്രമായി കഴിയുന്നവരുമാണ്. ഇപ്പോള്‍ അജയ് ദേവ്ഗണ്‍ തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ വിവാഹ വാര്‍ഷികത്തിന് മുന്നോടിയായി ഭാര്യ കജോളിനൊപ്പമുള്ള രണ്ട് ചിത്രങ്ങളുടെ കൊളാഷ് പങ്കിട്ടിരിക്കുന്നു.
കോഫി വിത്ത് കരണ്‍ എന്ന ജനപ്രിയ ചാറ്റ് ഷോയിലേക്കുള്ള അവരുടെ സന്ദര്‍ശനത്തിന്റെ ചിത്രങ്ങളാണിത്. ഷോയുടെ . 'ടൈം ഔട്ട്' സെഷനില്‍ വിവാഹവാര്‍ഷിക തീയതിയെക്കുറി
ച്ച് ചോദിച്ചപ്പോള്‍, ഫെബ്രുവരി 22 എന്ന തീയതി അജയ് തെറ്റിപ്പറയുന്നു.. കജോള്‍ ഇത് തടസ്സപ്പെടുത്തുകയും യഥാര്‍ത്ഥ തീയതി ഫെബ്രുവരി 24 ആണെന്ന് സൂചിപ്പിക്കുകയും ചെയ്തു.ഈ വര്‍ഷത്തെ ഒരു അലാറമെന്ന നിലയില്‍ അജയ് ഇരുവരുടെയും ചിത്രം പോസ്റ്റ് ചെയ്യുകയും അടിക്കുറിപ്പില്‍ Remnder എന്ന് എഴുതുകയും ചെയ്തിട്ടുണ്ട്.