Latest Updates

മലയാളക്കര കീഴടക്കിയ ബാലതാരങ്ങളായിരുന്നു ബേബി ശാലിനിയും ബേബി ശ്യാംലിയും. നായികാവേഷത്തില്‍ ചില സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചതിന് ശേഷം തീര്‍ത്തും കുടുംബജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ശാലിനി. എളിമകൊണ്ടും ലളിതമായ ജീവിതശൈലി കൊണ്ടും ശാലിനി ഇന്നും പലരുടെയും പ്രിയപ്പെട്ട പഴയ കുഞ്ഞുമാമാട്ടിക്കുട്ടിയമ്മ തന്നെയാണ്. അതുകൊണ്ട് തന്നെ ശാലിനിയുടെ വാര്‍ത്തകള്‍ എന്ത് കിട്ടിയാലും അവര്‍ ശ്രദ്ധിക്കും. 

ഇപ്പോള്‍ ചേച്ചിക്കൊപ്പം ശ്യാംലി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ്‌ചെയ്തിരിക്കുന്ന ഒരു ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സ്‌റ്റൈലിഷായി ഡ്രസ് ധരിച്ച ചേച്ചിയും   അനുജത്തിയുമാണ് ഫോട്ടോയില്‍. ഇതിന് മുമ്പും സഹോദരിമാര്‍ ഇത്തരത്തിലുള്ള ഫോട്ടോകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കിടാറുണ്ട്. ഇതൊക്കെ വളരെ പെട്ടെന്ന് വൈറലാകുകയാണ് പതിവ്. ആ പതിവ് തെറ്റിക്കാതെ ഇത്തവണയും ചിത്രത്തിന് ഒട്ടേറെ ലൈക്കുകളും കമന്റുകളും ലഭിച്ചിട്ടുണ്ട്. 

ഷൂട്ടിംഗിനിടയില്‍ സെറ്റില്‍ വച്ചാണ്  ശാലിനി തമിഴ്‌നടനായ അജിത്തുമായി അടുത്തത്. പ്രണയത്തിനെത്തുടര്‍ന്ന് ഇവര്‍ രണ്ടായിരത്തില്‍ വിവാഹിതരുമായി. ആദ്യകാഴ്ച്ചയില്‍ തന്നെ തനിക്ക് ശാലിനിയെ ഇഷ്ടപ്പെട്ടു എന്ന് അജിത്ത് അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. മകനും മകളും അടങ്ങുന്ന കുടുംബത്തിനൊപ്പം സന്തുഷ്ടരായി കഴിയുകയാണ് മലയാളികളുടെ മാമാട്ടിക്കുട്ടിയമ്മ.

Get Newsletter

Advertisement

PREVIOUS Choice