എന്റെ ഹെഡ്‌സെറ്റ് എവിടെ ? വിരാടിനോട് ചോദ്യവുമായി അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍
ക്വാറന്റൈനില്‍ കഴിയുന്ന വിരാട് കോഹ്ലിയ്ക്ക് മുന്നില്‍ ചോദ്യങ്ങളുമായി ആരാധകര്‍.ഇന്‍സ്റ്റഗ്രാം വഴിയായിരുന്നു കോഹ്ലിയും ആരാധകരും തമ്മിലുള്ള സംഭാഷണം. തന്നോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ അദ്ദേഹം ആരാധകരോട് ആവശ്യപ്പെടുകയായിരുന്നു.
തന്റെ ഭക്ഷണത്തെക്കുറിച്ചും മകളുടെ പേരിന്റെ അര്‍ത്ഥത്തെക്കുറിച്ചും ഉത്കണ്ഠ നേരിടാനുള്ള വഴികളെക്കുറിച്ചുമൊക്കെ ആരാധകരുമായി വിരാട് സംസാരിച്ചു. ക്വാറന്റൈന്‍ സമയത്തെ ദിനചര്യയെക്കുറിച്ചുള്ള ചോദ്യത്തിന് ദിവസത്തിലൊരിക്കല്‍ പരിശീലനവും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കലും എന്നായിരുന്നു ഉത്തരം. ഇതിനിടെ രസകരമായ മറ്റൊരു ചോദ്യമെത്തി. 'എന്റെ ഹെഡ്‌സെറ്റ് താങ്കള്‍ എവിടെയാണ് വെച്ചത്?' ചോദ്യകര്‍ത്താവ് ഭാര്യ അനുഷ്‌ക ആയിരുന്നത് ആരാധകരെ രസം പിടിപ്പിച്ചു. പ്രിയപ്പെട്ടവളേ കിടക്കയ്ക്ക് സമീപമുള്ള മേശയില്‍ ഉണ്ടെന്നായിരുന്നു വിരാടിന്റെ മറുപടി. ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഈ ഭാഗം സ്‌ക്രീന്‍ഷോട്ടാക്കി നിമിഷങ്ങള്‍ക്കം ആരാധകര്‍ സോഷ്യല്‍മീഡിയയില്‍ പങ്കിടുകയും ചെയ്തു.
ഭക്ഷണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ധാരാളം പച്ചക്കറികള്‍, കുറച്ച് മുട്ടകള്‍, 2 കപ്പ് കാപ്പി, ധാരാളം ചീര എന്നായിരുന്നു മറുപടി. പക്ഷേ എല്ലാം നിയന്ത്രിത അളവിലാണെന്ന് വ്യക്തമാക്കാനും താരം മറന്നില്ല. മകള്‍ വമികയുടെ പേരിന്റെ അര്‍ത്ഥത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഹിന്ദു ദേവത ദുര്‍ഗ്ഗയുടെ മറ്റൊരു പേരാണ് എന്ന് വിരാട് മറുപടി നല്‍കി. ഉത്കണ്ഠ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് 'പ്രധാനപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, കൂടുതല്‍ നല്ല കാര്യങ്ങളില്‍ വിശ്വസിക്കാന്‍ ശ്രമിക്കുക. എപ്പോള്‍ വേണമെങ്കിലും നല്ലത് സംഭവിക്കുമെന്ന് വിശ്വസിക്കുക എന്നായിരുന്നു താരത്തിന്റെ ഉത്തരം.
രാജ്യത്ത് ഏറ്റവുമധികം ആരാധകരുള്ള സെലിബ്രിറ്റികളാണ് ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയും. സാമൂഹികമായ ഇടപെടലും നിലപാടുകളുമുള്ള ദമ്പതികളാണിവര്‍. സോഷ്യല്‍മീഡിയയില്‍ സജീവമായതിനാല്‍ ആരാധകരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാനും ഇവര്‍ക്ക് കഴിയുന്നുണ്ട്.