Latest Updates



ബോളിവുഡ് താരം  അനുഷ്‌ക ശര്‍മ്മയുടെയും ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെയും കണ്‍മണിക്ക് ഒരു വയസ്. ദേവിയുടെ പര്യായങ്ങളില്‍ ഒന്നാണ് മകള്‍ക്ക് നല്‍കിയിരിക്കുന്ന വാമിക എന്ന പേരെന്ന് വിരാട് മുമ്പ് പറഞ്ഞിട്ടുണ്ട്. 

വാമികയുടെ മുഖം ആരാധകര്‍ക്ക് മുന്നില്‍ വ്യക്തമാക്കാത്തതിന് വിരാടിനും അനുഷ്‌ക്കയ്ക്കും എതിരെ ആരാധകര്‍ വിമര്‍ശനം ഉന്നയിക്കാറുണ്ട്. എന്നാല്‍ മകളുടടെ പിറന്നാള്‍ ദിനത്തിലും മുഖം കാണിക്കാത്ത ചിത്രങ്ങളാണ് ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വച്ചിരിക്കുന്നത്. 

2020 ജനുവരി 11 നായിരുന്നു വാമിക ജനിച്ചത്. ബോളിവുഡിന്റെ പ്രിയനടിയായ അനുഷ്‌കയും മുന്‍ ക്രിക്കറ്റ് ക്യാപ്ടന്‍ കൂടിയായ വിരാട് കോഹ്ലിയും എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. സാമൂഹിക വിഷയങ്ങളില്‍ പ്രതികരിച്ചും സ്വന്തം വിശേഷങ്ങള്‍ കുറിച്ചും ഇരുവരും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. 

Get Newsletter

Advertisement

PREVIOUS Choice