Latest Updates

ഭാര്യാഭർത്താക്കൻമാരെപ്പോലെയല്ല പ്രണയിനികളെപ്പോലെയാണ് നയൻതാരയും വിഘ്നേഷും ആരാധകർക്ക് മുന്നിലെത്തുന്നത്. വിഘ്നേഷ് ശ്വിവൻ പങ്കിട്ട പുതിയ ചിത്രങ്ങളാണ് ആരാധകരെക്കൊണ്ട് ഇങ്ങനെ പറയിക്കുന്നത്

ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് ഫോട്ടോകൾക്കൊപ്പം വിഘ്നേഷ്  “nenacha Thonum idameyyy” എന്ന് എഴുതി. "away with me " എന്നെഴുതിയ നിയോൺ സൈൻബോർഡുള്ള ഒരു മതിലിന് മുന്നിലാണ്  ഇരുവരും പോസ് ചെയ്തിരിക്കുന്നത്.

ഫോട്ടോകൾ പങ്കുവെച്ചതിന് തൊട്ടുപിന്നാലെ, കമന്ർറുകളുമായി ആരാധകരെത്തി ഒരു ആരാധകൻ എഴുതി, "ക്വീനി.......

ഏതാനും വർഷത്തെ ഡേറ്റിംഗിന് ശേഷം ജൂൺ 9 നാണ്  വിഘ്‌നേഷും നയൻതാരയും വിവാഹിതരായത്. “ഞാൻ വിവാഹിതനാണ് ജസ് ദി ബിഗിനിംഗ് ഓഫ് എ ബിഗേജിംഗ്” എന്ന അടിക്കുറിപ്പോടെയാണ് സംവിധായകൻ അവരുടെ വിവാഹ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. തായ്‌ലൻഡിലെ അവരുടെ ഹണിമൂണിൽ നിന്നുള്ള കുറച്ച് ഫോട്ടോകൾ അദ്ദേഹം അടുത്തിടെ പങ്കിട്ടിരുന്നു.

നയൻതാര ഉടൻ തന്നെ അറ്റ്‌ലിയുടെ ജവാൻ എന്ന ചിത്രത്തിലൂടെ ഷാരൂഖ് ഖാനൊപ്പം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കും. അജിത്ത് നായകനാകുന്ന എകെ 62 എന്ന ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് വിഘ്നേഷ് ശിവൻ.

Get Newsletter

Advertisement

PREVIOUS Choice