ഷെയ്നിന്റെ 'വെയില്‍' തീയേറ്ററിലേക്ക്
ഏറ്റെടുക്കുന്ന ചിത്രങ്ങള്‍ അസാധാരണ കയ്യടക്കത്തോടെ കൈകാര്യം ചെയ്യുന്നു എന്നതാണ് ഷെയ്ന്‍ നിഗം എന്ന യുവനടന്റെ വിജയം. വിവാദങ്ങളും പ്രതിസന്ധികളും മറികടന്ന് അസ്വാഭാവികമായ അഭിനയത്തികവോടെ ഷെയ്ന്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ പ്രേക്ഷകര്‍ രണ്ട് കയ്യും നീട്ടി സ്വീകരിക്കുന്നുണ്ട്.
ഇപ്പോള്‍ ഷെയ്ന്‍ നിഗം നായകനാകുന്ന വെയില്‍ തീയേറ്ററിലെത്തുമ്പോള്‍ ഷെയ്‌നില്‍ പ്രതീക്ഷയുണ്ട് പ്രേക്ഷകര്‍ക്ക്. നവാഗതനായ ശരത്ത് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് വെയില്‍. തമിഴില്‍ പ്രശസ്ത സംഗീതസംവിധായകനായ പ്രദീപ് കുമാറാണ് വെയിലിന് വേണ്ടി സംഗീതമൊരുക്കിയത്. പ്രദീപിന്റെ ആദ്യ മലയാള ചിത്രമാണ് വെയില്‍.
ഷെയ്‌നിനൊപ്പം ഷൈന്‍ ടോം ചാക്കോ, ജയിംസ് എലിയ, ശ്രീരേഖ, സോന ഒളിക്കല്‍, മെറിന്‍ ജോസ്, ഇമ്രാന്‍, സുധി കോപ്പ, ഗീതി സംഗീതിക, അനന്തു തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് നിര്‍മ്മാണം. ഛായാഗ്രഹണം ഷാസ് മുഹമ്മദ്, എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. രേവതിയ്‌ക്കൊപ്പം അഭിനയിച്ച ഭൂതകാലം വലിയ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വലിയ രീതിയുള്ള നിരൂപകശ്രദ്ധയും ഈ ചിത്രം നേടിയിരുന്നു.