Latest Updates

തിരുവനന്തപുരം: സംസ്ഥാനത്തെ നിയുക്തമന്ത്രി വീണാ ജോര്‍ജിനെ താന്‍ ഒരിക്കല്‍ സിനിമയിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. ഇന്ത്യാ വിഷനില്‍ വീണ ജോര്‍ജ്ജ് ജോലി ചെയ്തിരുന്ന സമയത്തായിരുന്നു ഈ ക്ഷണവുമായി ജൂഡ് ആന്റണി വീണ ജോര്‍ജിനെ സമീപിച്ചത്. 'എന്നാല്‍, അവരത് സ്‌നേഹപൂര്‍വ്വം നിരസിച്ചു.' ജൂഡ് പറയുന്നു.    ഓം ശാന്തി ഓശാന എന്ന ഹിറ്റ് ചിത്രത്തിലേക്കായിരുന്നു ആ ക്ഷണം. നിയുക്ത മന്ത്രിക്ക് അഭിവാദ്യങ്ങളര്‍പ്പിച്ചുള്ള ഫേസ്ബുക്ക് പോസററിലാണ് ഈ വെളിപ്പെടുത്തല്‍. ചിത്രത്തിലെ വൈന്‍ ആന്റിയുടെ റോളിലേക്കായിരുന്നു വീണ ക്ഷണിക്കപ്പെട്ടത്.    ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ് ;    ഓം ശാന്തി ഓശാനയിലെ വൈന്‍ ആന്റി ആകാന്‍ ഞാന്‍ മനസ്സില്‍ ആഗ്രഹിച്ചത് ഈ മുഖമാണ്. അന്ന് മാം ഇന്ത്യ വിഷനില്‍ ജോലി ചെയ്യുന്നു. അന്ന് നമ്പര്‍ തപ്പിയെടുത്തു വിളിച്ചു കാര്യം പറഞ്ഞു. നേരെ ഇന്ത്യാ വിഷനില്‍ ചെന്ന് കഥ പറഞ്ഞു. അന്ന് ബോക്‌സ് ഓഫിസ് എന്ന പ്രോഗ്രാം ചെയ്യുന്ന മനീഷേട്ടനും ഉണ്ടായിരുന്നു കഥ കേള്‍ക്കാന്‍, എന്റെ കഥ പറച്ചില്‍ ഏറ്റില്ല. സ്‌നേഹപൂര്‍വ്വം അവരതു നിരസിച്ചു. അന്ന് ഞാന്‍ പറഞ്ഞു ഭാവിയില്‍ എനിക്ക് തോന്നരുതല്ലൊ അന്ന് പറഞ്ഞിരുന്നെങ്കില്‍, മാം ആ വേഷം ചെയ്‌തേനെ എന്ന് . ഇന്ന് കേരളത്തിന്റെ നിയുക്ത ആരോഗ്യമന്ത്രി . പൂജയുടെ ജനിക്കാതെ പോയ വൈന്‍ ആന്റി. അഭിനന്ദനങ്ങള്‍ മാം. മികച്ച പ്രവര്‍ത്തനം കാഴ്ച വക്കാനാകട്ടെ.   

Get Newsletter

Advertisement

PREVIOUS Choice