ആഷിഖ് അബുവും പൃഥ്വിരാജും പിന്‍മാറി വാരിയംകുന്നന്‍ തത്കാലം സിനിമയാകില്ല
വാരിയംകുന്നന്‍ സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിഖ് അബുവും പൃഥ്വിരാജും പിന്‍മാറി. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയായിരുന്നു ഇത്. നിര്‍മ്മാതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സിനിമയില്‍ നിന്ന് പിന്‍മാറുന്നതെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് ആഷിക് അബു സിനിമ പ്രഖ്യാപിച്ചത്. മലബാര്‍ ലഹളയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ഇത്തരത്തിലൊരു സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. അതേസമയം ഇതേത്തുടര്‍ന്ന് വലിയ വിവാദമുണ്ടാകുകയും സൈബര്‍ മാധ്യമങ്ങളിലും മറ്റുമായി പൃഥ്വിരാജും ആഷിക് അബുവും നിശിതമായി വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെടുത്താനികില്ലെന്നും വാരിയം കുന്നന്‍ സ്വാതന്ത്ര്യസമരസേനാനിയല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വിവാദം. ഇത്തരത്തിലുള്ള വിവാദങ്ങള്‍ മുന്‍നിര്‍ത്തിയാകാം പൃഥ്വിരാജും ആഷിക് അബുവും പിന്‍മാറിയതെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ വാരിയം കു്ന്നന്‍ സ്വാതന്ത്ര്യസമരസേനാനിയായിരുന്നു എന്ന നിലപാടില്‍ ുറച്ചുനില്‍ക്കുന്നവരാണ്.