Latest Updates

ഇന്ത്യയിലും വിദേശത്തും ബോക്സ് ഓഫീസ് അടക്കി വാണ് അജിത് കുമാറിന്റെ വാലിമൈ . കോവിഡ്-19 മഹാമാരിയുടെ കാലത്ത് പ്രേക്ഷകരെ തിയറ്ററുകളിലേക്ക് ഇടിച്ചുകയറ്റുകയാണ് ഈ ചിത്രം. 12 ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി ബോക്സ് ഓഫീസ് റെക്കോര്‍ഡുകളാണ് വലിമൈ തകര്‍ത്തത്. മികച്ച രണ്ടാമത്തെ ആഴ്ചയ്ക്ക് ശേഷം, പുതിയ റിലീസുകള്‍ ഉണ്ടായിട്ടും മൂന്നാം ആഴ്ചയിലും  വലിമൈക്ക് സ്‌ക്രീനുകളുടെ നല്ലൊരു പങ്ക് നിലനിര്‍ത്താന്‍ കഴിയുന്നുണ്ട്.

നീണ്ട രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, ഫെബ്രുവരി 24 നാണ് വലിമൈ വെളിച്ചം കണ്ടത്. ലോകമെമ്പാടുമുള്ള അജിത്തിന്റെ കടുത്ത ആരാധകര്‍ ആ ദിവസം 'വലിമൈ ഡേ' ആയി ആഘോഷിക്കുകയും തങ്ങളുടെ പ്രിയതാരത്തെ കാണാന്‍ തിയേറ്ററുകളില്‍ തടിച്ചുകൂടുകയും ചെയ്തു. പതിവ് പോലെ പടക്കം പൊട്ടിക്കുന്നത് മുതല്‍  കട്ട് ഔട്ടുകളില്‍ പാല്‍ ഒഴിക്കുന്നത് വരെ ആ ആരാധന നീളുകയും ചെയ്തു. 2019ൽ നേർകൊണ്ട പാർവൈയ്‌ക്ക് ശേഷം ഏതാണ്ട് രണ്ടര വ‌ർഷത്തിന് ശേഷമാണ് വാലിമൈയുമായി അജിത്ത് എത്തുന്നത്. ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാവായ  ബോണി കപൂഖറാണ് ചിത്രത്തിന്റെ പ്രൊഡൂസര്‍.

ഓസ്ട്രേലിയയില്‍ രണ്ടാഴ്ച കൊണ്ട് 1.18 കോടിയാണ് വലിമൈ നേടിയത്. സിരുത്തൈ ശിവയുടെ വിവേഗത്തിന് ശേഷം അജിത് കുമാറിന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമാണിത്. ന്യൂസിലാന്‍ഡില്‍, രണ്ടാഴ്ചയ്ക്കുള്ളില്‍ 11.25 ലക്ഷം രൂപ നേടി.  അസിസ്റ്റന്റ് കമ്മീഷണര്‍ വേഷത്തിലാണ്  അര്‍ജുന്‍  ചിത്രത്തിലെത്തുന്നത്. ഹുമ ഖുറേഷിയും കാര്‍ത്തികേയ ഗുമ്മകൊണ്ടയും ഈ ആക്ഷന്‍ ത്രില്ലറില്‍ പ്രധാന കഥാപാത്രങ്ങളാണ്.

Get Newsletter

Advertisement

PREVIOUS Choice