മരണത്തെക്കുറിച്ച് കുറിച്ച് അരങ്ങൊഴിഞ്ഞു, പ്രതാപ് പോത്തന് ആദരാഞ്ജലി
അന്തരിച്ച നടന്‍ പ്രതാപ് പോത്തന് അന്തിമോപചാരം അര്‍പ്പിച്ച് കലാകേരളം.അദ്ദേഹത്തിന്റെ വിയോഗത്തില്‍ മ്മൂട്ടിയും മോഹന്‍ലാലും അടക്കം നിരവധി താരങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അനുസ്മരണം അറിയിച്ച് എത്തിയത്. വെള്ളിയാഴ്ച്ച രാവിലെ ചെന്നൈയിലെ ഫ്ളാറ്റില്‍ വച്ചായിരുന്നു നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചത്. മരണകാരണം വ്യക്തമല്ല.
മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുന്പും സോഷ്യൽ മീഡിയായിൽ സജീവമായിരുന്നു പ്രതാപ് പോത്തന്‍. മരണത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള ജിം മോറിസണ്‍, ജോര്‍ജ് കാര്‍ലിന്‍ തുടങ്ങിയവരുടെ വാക്കുകൾ അദ്ദേഹം പങ്കുവച്ചിരുന്നു.
‘കുറേശ്ശെ ഉമിനീര്‍ ദീര്‍ഘകാലഘട്ടത്തില്‍ വിഴുങ്ങുന്നതിലൂടെയാണ് മരണം സംഭവിക്കുന്നതെന്ന’ അമേരിക്കൻ ഹാസ്യ നടനായ ജോർജ്ജ് കാർലിന്റെ വാക്കുകളാണ് ഇന്നലെ പ്രതാപ് പോത്തൻ തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിൽ ഒന്ന്.
ചിലയാളുകള്‍ നല്ലവണ്ണം കരുതല്‍ കാണിക്കും. അതിനെയാണ് സ്‌നേഹം എന്ന് പറയുന്നത്. ”ജീവിതം എന്ന് പറയുന്നത് ബില്ലുകള്‍ അടക്കുക എന്ന താണ്. ”ഞാന്‍ വിചാരിക്കുന്നത് കലയില്‍ പ്രത്യേകിച്ച് സിനിമയില്‍, ആളുകള്‍ അവര്‍ നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കുന്നുവെന്നാണ്.’ തുടങ്ങിയവയാണ് മറ്റ് പോസ്റ്റുകൾ.
പ്രൂഫ് റീഡറായാണ് പ്രതാപ് തന്റെ ജീവിതം തുടങ്ങിയത്. പിന്നെ കോപ്പി റൈറ്ററായി. അവസാനം സിനിമയെ പ്രണയിച്ച് സിനിമയുടെ അമരക്കാരനായി മാറി. വളരെ സെലക്ടീവായി മാത്രം ചിത്രങ്ങൾ തെരഞ്ഞെടുക്കുന്ന ആളായിരുന്നു അദ്ദേഹം. അഭിനയത്തിനു പുറമെ സംവിധാനം, നിർമ്മാണം എന്നിങ്ങനെ സിനിമയുടെ പല മേഖലകളിലും പ്രതാപ് പോത്തൻ കൈവച്ചിരുന്നു. ശിവാജി ഗണേശനെയും മോഹൻലാലിനെയും ഒരുമിച്ചുകൊണ്ടുവന്ന ‘ഒരു യാത്രാമൊഴി’ ആയിരുന്നു മലയാളത്തിൽ അവസാനമായി സംവിധാനം ചെയ്ത ചിത്രം.
ചെറിയ വേഷങ്ങളിലൂടെ ഇടയ്‌ക്കിടെ വെള്ളിത്തിരയിലെത്തിക്കൊണ്ടിരുന്നു. എന്നാൽ 22 ഫീമെയിൽ കോട്ടയം, അയാളും ഞാനും തമ്മിൽ തുടങ്ങിയ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. അരികിൽ ഒരാൾ, ഇടുക്കി ഗോൾഡ്, ലണ്ടൻ ബ്രിഡ്‌ജ്, ബാംഗ്ലൂർ ഡെയ്‌സ് എന്നിങ്ങനെ വിണ്ടും സിനിമയിൽ സജീവമായി