നിനക്കൊപ്പം എത്രസമയം... മകന്റെ പിറന്നാളില്‍ ടൊവിനോ പറയുന്നു
മകന്‍ തഹാന്റെ ഒന്നാം ജന്മദിനം ആഘോഷിച്ച് നടന്‍ ടോവിനോ തോമസും ഭാര്യ ലിഡിയയും. 'കഴിഞ്ഞ ലോക്ക്ഡൗണ്‍ സമയത്ത് നീ വന്നു, അന്ന് ഞങ്ങളുടെ ഒരു വെള്ളി രേഖ ആയി' എന്ന ആമുഖത്തോടെ ടൊവിനോ മകനെക്കുറിച്ച് പറയുന്നു.
പിറന്നാള്‍ ആഘോഷവും ലോക്ഡൗണ്‍ സമയത്ത് തന്നെയായിരുന്നു. അത് തന്നെ സംബന്ധിച്ച് അനുഗ്രഹമായെന്നും ഈ ഒരു വര്‍ഷം കുഞ്ഞിനൊപ്പം ധാരാളം സമയം ചെലവഴിക്കാന്‍ തനിക്ക് കഴിഞ്ഞെന്നും നടന്‍ പറയുന്നു.
സമയത്തേക്കാള്‍ വിലയേറിയത് മറ്റെന്താണ്! ജന്മദിനാസംശകള്‍'' എന്ന് പറഞ്ഞാണ് ഈ ചെറുകുറിപ്പ് അവസാനിക്കുന്നത്. ടൊവിനോ- ലിഡിയ ദമ്പതികള്‍ക്ക് ഇസ എന്ന ഒരു പെണ്‍കുട്ടി കൂടിയുണ്ട്.