തീയേറ്ററുകള്‍ തുറക്കുന്നു പുതിയ സിനിമകള്‍ക്കായി കാത്ത് ആസ്വാദകര്‍
സിനിമ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത. കാത്തിരിപ്പിനൊടുവില്‍ ഇതാ തീയേറ്ററില്‍ പോയി സിനിമ കാണാന്‍ അവസരം. സംസ്ഥാനത്ത് അടച്ചിട്ട മുഴുവന്‍ തിയേറ്ററുകളും ഒക്ടോബര്‍ 25ന് തുറക്കാന്‍ തീരുമാനമായി. കൊവിഡ് രണ്ടാം തരംഗം തീവ്രമായതിനെ തുടര്‍ന്ന് അടിച്ചിട്ടിരുന്ന തീയേറ്ററുകള്‍ ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ്. മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനകള്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് തിയേറ്ററുകള്‍ തിങ്കളാഴ്ച തന്നെ തുറക്കാന്‍ തീരുമാനമായത്. തങ്ങള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഉറപ്പ് ലഭിച്ചതായി സംഘടനകള്‍ വ്യക്തമാക്കി. തിയേറ്റര്‍ പ്രവര്‍ത്തിക്കാത്ത മാസങ്ങളിലെ കെഎസ്ഇബി ഫിക്സ്ഡ് ഡെപ്പോസിറ്റ് ഒഴിവാക്കണം, കെട്ടിട നികുതിയില്‍ ഇളവ്, വിനോദ നികുതിയില്‍ ഇളവ് തുടങ്ങിയ ആവശ്യങ്ങളാണ് തിയേറ്റര്‍ ഉടമകളുടെ സംഘടന മുന്നോട്ട് വച്ചത്. 50 ശതമാനം ആളുകളെ തിയേറ്ററുകളില്‍ പ്രവേശിപ്പിക്കാനാണ് അനുമതി. തിയേറ്ററുകളില്‍ പ്രവേശിക്കുന്നവര്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവരായിരിക്കണം. അതേസമയം തീയേറ്ററുകള്‍ തുറക്കുന്നതും കാത്ത് റിലീസിങ്ങിനായി കാത്തിരിക്കുന്ന മലയാളസിനിമകള്‍ ഉടന്‍ പ്രദര്‍ശനത്തിനെത്തും. കുഞ്ഞാലിമരയ്ക്കാറും കുറുപ്പും ഉള്‍രപ്പെടെയുള്ള ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് സിനിമ ആസ്വാദകര്‍