Latest Updates

തായ്‌ലൻഡിലെ ഒരു ഗ്രാമീണ കുടുബത്തിൽ ബയാൻ എന്ന ആത്മാവ് നടത്തുന്ന ഭീതിപ്പെടുത്തുന്ന ഇടപെടലുകളുടെ ദൃശ്യസഞ്ചാരവുമായി തായ് ചിത്രം 'ദി മീഡിയം' രാജ്യാന്തര മേളയിൽ  തിങ്കളാഴ്ച പ്രദർശിപ്പിക്കും .നിശാഗന്ധിയിൽ രാത്രി 12 നാണ് ചിത്രം പ്രദർശിപ്പിക്കുന്നത് .

ബൻജോങ് ആണ് മനഃശാസ്ത്രപരമായ ദൃശ്യഭാഷയിലൂടെ ഇതിനകം ലോക ശ്രദ്ധ നേടിയ ഈ ഹൊറർ ചിത്രത്തിന്റെ സംവിധായകൻ.ബുച്ചിയോൺ അന്താരാഷ്ട്ര ഫൻറ്റാസ്റ്റിക്  ചലച്ചിത്രമേള, മാനിയാറ്റിക് ഫന്റാസ്റ്റിക് ഫിലിം ഫെസ്റ്റിവൽ, സാൻ സെബാസ്റ്റ്യൻ ഹൊറർ ആൻഡ് ഫാന്റസി ഫിലിം വീക്ക് എന്നീ മേളകളിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ഈ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യത്തെയും മേളയിലെ ഏക പ്രദർശനവുമാണിത്. ഷിവർ ഷിവർ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

Get Newsletter

Advertisement

PREVIOUS Choice