സമ്രാട്ട് പൃഥ്വിരാജ്; ടിക്കറ്റിന് നികുതിയൊഴിവാക്കി ഉത്തര്‍പ്രദേശും മധ്യപ്രദേശും
അക്ഷയ് കുമാറും മാനുഷി ചില്ലറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സമ്രാട്ട് പൃഥ്വിരാജ് എന്ന ചിത്രം ജൂണ്‍ മൂന്നിന് തീയറ്ററുകളിലേക്ക് എത്താനിരിക്കെ ടിക്കറ്റിന് നികുതിയൊഴിവാക്കി ഉത്തര്‍പ്രദേശും മധ്യപ്രദേശും.
മഹാ പോരാളിയായ സാമ്രാട്ട് പൃഥ്വിരാജിന്റെ ജീവിതത്തെ ആസ്പദമാക്കി അക്ഷയ് കുമാര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് സാമ്രാട്ട് പൃഥ്വിരാജ്.
ഉത്തര്‍പ്രദേശാണ് ചിത്രത്തിന് ആദ്യം നികുതി ഇളവ് നല്‍കിയത്. പിന്നാലെ മധ്യപ്രദേശും ചിത്രത്തിന് ഇളവ് പ്രഖ്യാപിച്ചു.
ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്ത ചിത്രത്തില്‍ സഞ്ജയ് ദത്ത്, സോനു സൂദ് എന്നിവരും അഭിനയിച്ചിട്ടുണ്ട്.മുഹമ്മദ് ഘോറിക്കെതിരെ പോരാടിയ രജപുത്ര ഭരണാധികാരി പൃഥ്വിരാജ് ചൗഹാന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ബയോപിക്കിന്റെ പ്രത്യേക പ്രദർശനത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുത്തു. അക്ഷയ് കുമാർ, സഹനടൻ മാനുഷി ചില്ലർ, സംവിധായകൻ ചന്ദ്രപ്രകാശ് ദ്വിവേദി എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
ബുധനാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഡൽഹിയിൽ ചിത്രം കണ്ടിരുന്നു. സ്ത്രീകളെ ബഹുമാനിക്കുന്നതും സ്ത്രീകളെ ശാക്തീകരിക്കുന്നതുമായ ഇന്ത്യൻ സംസ്കാരമാണ് സിനിമ പറയുന്നതെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. . അഫ്ഗാനിസ്ഥാൻ മുതൽ ഡൽഹി വരെയുള്ള യുദ്ധങ്ങൾക്കിടയിൽ പോരാടിയ ഒരു ധീരന്റെ കഥയാണിതെന്നും ഷാ പ്രതികരിച്ചിരുന്നു.