മൂന്ന് വിവാഹത്തില്‍ നിന്ന് ദൈവം രക്ഷപെടുത്തിയെന്ന് സുസ്മിത സെൻ
താന്‍ വിവാഹിതയാവാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സുസ്മിത. ജീവിതത്തില്‍ വന്ന പുരുഷന്മാരെല്ലാം തന്നെ ഏതെങ്കിലും വിധത്തില്‍ നിരാശപ്പെടുത്തുന്നവരാണെന്നാണ് മുൻ മിസ് യൂണിവേഴ്സും നടിയുമായ സുസ്മിത പറയുന്നത്.
മൂന്ന് വിവാഹത്തില്‍ നിന്നും ദൈവം തന്നെയും മക്കളെയും രക്ഷപെടുത്തിയെന്നാണ് സുസ്മിത സെൻ പറയുന്നത്. മക്കള്‍ വിവാഹം വേണ്ടന്ന് വെയ്ക്കാന്‍ കാരണമല്ലെന്നും അവര്‍ ഒരിക്കലും ഒരു തടസമായിട്ടില്ലെന്നും സുസ്മിത വ്യക്തമാക്കി. തന്ർറെ ജീവിതത്തിൽ വന്ന ആളുകളെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചവരാണ് മക്കളെന്നും അവർ പറഞ്ഞു. എല്ലാവര്‍ക്കും തുല്യമായ സ്നേഹവും ബഹുമാനവും അവര്‍ നല്‍കിയിട്ടുണ്ടെന്നും നടി ചൂണ്ടിക്കാട്ടി.
സുസ്മിതയും മോഡല്‍ രോഹ്‌മാനും മൂന്നു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. ഉടൻ വിവാഹിരായേക്കും എന്ന റിപ്പോർട്ടിനിടെയായിരുന്നു കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇരുവരും വേര്‍പിരിഞ്ഞത്. അവിവാഹിതയായ സുസ്മിത സെൻ രണ്ട് കുട്ടികളെ ദത്തെടുത്ത് വളർത്തുകയാണ്.