Latest Updates

ലളിത് മോദിയുമായുള്ള ബന്ധത്തെക്കുറിച്ച് പ്രതികരിച്ച്  ബോളിവുഡ് താരം സുസ്മിത സെൻ. തന്റെ രണ്ട് പെൺമക്കളായ അലിസയ്ക്കും റെനിക്കുമൊപ്പമുള്ള ഒരു ഫോട്ടോ ഷെയർ ചെയ്തു കൊണ്ടായിരുന്നു ലളിത് മോദിയുടെ വെളിപ്പെടുത്തലിനോട് അവർ പ്രതികരിച്ചത്. താൻ വിവാഹിതയല്ലെന്നായിരുന്നു സുസ്മതി വ്യക്തമാക്കിയത്.

സുസ്മിതയുമായി ഡേറ്റിംഗിലാണെന്ന് വ്യാഴാഴ്ച ലളിത് മോദി ഇരുവരും തമ്മിലുള്ള ചിത്രം പങ്ക് വച്ചുകൊണ്ട് വ്യക്തമാക്കിയിരുന്നു

"ഞാൻ സന്തോഷകരമായ ഒരു സ്ഥലത്താണ്!!!😁🤗❤️💃🏻💋വിവാഹമില്ല...നിരുപാധികമായി പ്രണയത്താൽ ചുറ്റപ്പെട്ട മോതിരങ്ങളൊന്നുമില്ല!! .” സുസ്മിത ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ആവശ്യമായ വിശദീകരണം നൽകിയെന്നും ഇനി തിരികെ  ജീവിതത്തിലേക്കും ജോലിയിലേക്കും എന്നും അവർ പറഞ്ഞു.  

എല്ലായ്‌പ്പോഴും തന്റെ സന്തോഷത്തിൽ പങ്കുചേരുന്നതിന് സുസ്മിത  നന്ദി പറയുകയും ചെയ്തു.  ഞാൻ നിങ്ങളെ സ്നേഹിക്കുന്നു എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

വ്യാഴാഴ്ച, ഐ‌പി‌എൽ സ്ഥാപകൻ ലളിത് മോദി സുസ്മിത സെന്നിനൊപ്പമുള്ള നിരവധി ഫോട്ടോകൾ പോസ്റ്റ് ചെയ്തിരുന്നു., “ഒരു ആഗോള പര്യടനത്തിന് ശേഷം ലണ്ടനിൽ തിരിച്ചെത്തി എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്.

വിവാഹം കഴിച്ചിട്ടില്ല - പരസ്പരം ഡേറ്റിംഗ് മാത്രമാണെന്നും വിവാഹം ഒരു ദിവസം സംഭവിക്കുമെന്നും മറ്റൊരു ട്വീറ്റിൽ ലളിത് മോദി വ്യക്തത വരുത്തിയിരുന്നു. സുസ്മിതയോടുള്ള ഇഷ്ടം അറിയിക്കാൻ അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ തന്റെ ബയോ അപ്ഡേറ്റ് ചെയ്യുകയും തന്റെ ഡിസ്പ്ലേ ചിത്രവും മാറ്റുകയും ചെയ്തു.

Get Newsletter

Advertisement

PREVIOUS Choice