Latest Updates


കുടുംബചിത്രം പങ്ക് വച്ച് നടനും എംപിയുമായ സുരേഷ് ഗോപി. 'എന്നേക്കും എന്റേത് ' എന്ന കുറിപ്പ ്‌നല്‍കിയാണ് ഭാര്യ രാധികയ്ക്കും നാല് മക്കള്‍ക്കുമൊപ്പമുള്ള ചിത്രം നടന്‍ പങ്ക് വച്ചിരിക്കുന്നത്. ചിത്രത്തില്‍ കുടുംബത്തിന്റെ പെറ്റായ രണ്ട് നായക്കളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

സിനിമയ്ക്കും രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ക്കുമൊപ്പം കുടുംബവും കൊണ്ടുനടക്കുന്ന വ്യക്തിയാണ് സുരേഷ് ഗോപി. ആദ്യത്തെ മകള്‍ അപകടത്തില്‍ മരിച്ചതിന്റെ ആഘാതത്തില്‍ നാല് മക്കള്‍ വേണമെന്ന് തീരുമാനിക്കുകയായിരുന്നു നടനും ഭാര്യയും. മക്കള്‍ക്കൊപ്പം അതീവ ചെറുപ്പമായി ഭാര്യ രാധികയെ പല വേദികളിലും കാണാറുണ്ട്, ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഭാഗ്യ,  ഭാവന എന്നിവരാണ് മക്കള്‍. ഗോകുല്‍ സുരേഷ് ചലച്ചിത്രരംഗത്ത് സജീവമാണ്. 

ജോഷി ചിത്രം ‘പാപ്പന്‍’, , മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പന്‍ എന്നിവയാണ് സുരേഷ് ഗോപിയുടെ പുതിയ പ്രോജക്ടുകള്‍. 

Get Newsletter

Advertisement

PREVIOUS Choice