Latest Updates


കേരളം മഴയില്‍ കുതിരുമ്പോള്‍ കുടുംബസമേതം അത് ആസ്വദിക്കുകയാണ്  ബോളിവുഡ് താരംം സണ്ണി ലിയോണ്‍. കറുത്ത നിറത്തിലുള്ള വസ്ത്രമണിഞ്ഞ് കയ്യുയര്‍ത്തിപ്പിടിച്ചുനില്‍ക്കുന്ന ചിത്രം താരം തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്. എല്ലാ സാഹചര്യങ്ങളും മികച്ചതാക്കൂ എന്ന അടിക്കുറിപ്പോടെ ഇട്ട ചിത്രത്തിന് നിമിഷങ്ങള്‍ക്കകം നൂറ് കണക്കിന് ലൈക്കും ഷെയറും ലഭിക്കുകയായിരുന്നു. 

കേരളത്തില്‍ അവധിയാഘോഷിക്കാനെത്തുന്ന സണ്ണി ലിയോണ്‍ മനോഹരമായ ചിത്രങ്ങള്‍ മുമ്പും  പങ്ക് വച്ചിട്ടുണ്ട്. എന്നാല്‍  കോവിഡിന്റെ  പശ്ചാത്തലത്തില്‍ ഇക്കുറി കുറിച്ച 'എല്ലാ സാഹചര്യങ്ങളും മികച്ചതാക്കുക' എന്ന വരി വളരെ പോസിറ്റീവായാണ് സ്വീകരിക്കപ്പെട്ടത്. ചിത്രത്തിന് ഇതുവരെ പത്ത് ലക്ഷത്തിലധികം ലൈക്കുകളാണ് കിട്ടിയിരിക്കുന്നത്. മനോഹരമായ ഒരു  ചെറിയ വെള്ളച്ചാട്ടം പശ്ചാത്തലമാക്കിയാണ് സണ്ണി ലിയോണിന്റെ  ചിത്രം പകര്‍ത്തിയിരിക്കുന്നത്. 

'ഷീറോ' എന്ന സൈക്കോളജിക്കല്‍ ത്രില്ലറിന്റെ ഷൂട്ടിങിനായാണ് താരം കേരളത്തിലെത്തിയിരിക്കുന്നത്. ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഈ സൈക്കോളജിക്കല്‍ ത്രില്ലറിലൂടെ സണ്ണി ലിയോണ്‍ മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിക്കുകകൂടിയാണ്. 40കാരിയായ സണ്ണി  മുന്‍പ് ചില ഗാന രംഗങ്ങളില്‍ മലയാള സിനിമയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Get Newsletter

Advertisement

PREVIOUS Choice