Latest Updates

ഡോമിന്‍ ഡി സില്‍വയുടെ 'സ്റ്റാര്‍' നാളെ തീയേറ്ററിലെത്തുന്നു. മാസങ്ങള്‍ നീണ്ട ഇടവേളക്ക് ശേഷം തീയേറ്ററിലെത്തുന്ന ആദ്യമലയാള സിനിമയാണ് സ്റ്റാര്‍. കോവിഡ് കാരണം അടച്ച തീയേറ്ററുകള്‍ തുറന്നെങ്കിലും അന്യഭാഷാചിത്രങ്ങളാണ് ആദ്യം പ്രദര്‍ശനത്തിനെത്തിയത്. 

ജോജു ജോര്‍ജ്ജും, പൃഥ്വിരാജും, ഷീലു എബ്രഹാമും ഈ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ഈ ചിത്രത്തില്‍ വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അതിഥി താരമായി പൃഥ്വിരാജും എത്തുന്നുണ്ട്.  അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന 'സ്റ്റാര്‍' ഒരു ഫാമിലി ത്രില്ലര്‍ ചിത്രമാണ്. നവാഗതനായ സുവിന്‍ എസ് സോമശേഖരന്റേതാണ് രചന. എം.ജയചന്ദ്രനും രഞ്ജിന്‍ രാജും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്. തരുണ്‍ ഭാസ്‌കരന്‍ ഛായാഗ്രഹണവും ലാല്‍ കൃഷ്ണന്‍ ചിത്രസംയോജനവും നിര്‍വ്വഹിച്ചിരിക്കുന്നു.

വില്യം ഫ്രാന്‍സിസാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.  കമര്‍ എടക്കര കലാസംവിധാനവും അരുണ്‍ മനോഹര്‍ വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ റോഷന്‍ എന്‍.ജി മേക്കപ്പും അജിത്ത് എം ജോര്‍ജ്ജ് സൗണ്ട് ഡിസൈനും നിര്‍വ്വഹിക്കുന്നു. റിച്ചാര്‍ഡാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്‍, അമീര്‍ കൊച്ചിന്‍ ഫിനാന്‍സ് കണ്ട്രോളറും സുഹൈല്‍ എം, വിനയന്‍ ചീഫ് അസോസിയേറ്റ്‌സുമാണ്. സ്റ്റില്‍സ്- അനീഷ് അര്‍ജ്ജുന്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍. സാനിയ ബാബു, ശ്രീലക്ഷ്മി,ഗായത്രി അശോക്, തന്‍മയ് മിഥുന്‍,ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രാജേഷ്.ബി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

Get Newsletter

Advertisement

PREVIOUS Choice