Latest Updates

ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും സൊനാക്ഷി സിന്‍ഹയും രഹസ്യമായി വിവാഹിതരാകുന്നുവെന്ന് അവകാശപ്പെടുന്ന ഒരു ചിത്രം അടുത്തിടെ വൈറലായിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ ചിത്രം വ്യാജമാണെന്നും ഫോട്ടോഷോപ്പ് ചെയ്തതാണെന്നും നെറ്റിസണ്‍സ് തന്നെ ചൂണ്ടിക്കാട്ടി. ഇപ്പോഴിതാ, ചിത്രം പങ്കിട്ട ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ കമന്റ് ചെയ്തുകൊണ്ട് സൊനാക്ഷി തന്നെ ഇതിനോട് പ്രതികരിച്ചിരിക്കുന്നു. 

ഇത്തരത്തിലൊരു ഫോട്ടെ വിശ്വസിച്ചവരെ  യഥാര്‍ത്ഥ 'മണ്ടന്‍' എന്ന് വിളിച്ച സൊനാക്ഷി ഇതില്‍ നര്‍മം ആസ്വദിക്കുകയും ചെയതു. ചുവന്ന സാരിയില്‍ ആഭരണങ്ങളണിഞ്ഞ് വധുവിന്റെ വേഷത്തിലുള്ള സൊനാക്ഷിയുടെ വിരലില്‍ സല്‍മാന്‍ മോതിരം അണിയുന്നതായിരുന്നു ചിത്രം. സൂക്ഷ്മപരിശോധനയില്‍, ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് വ്യക്തമാകും.  'യഥാര്‍ത്ഥവും മോര്‍ഫ് ചെയ്ത ചിത്രവും തമ്മിലുള്ള വ്യത്യാസംം  തിരിച്ചറിയാന്‍ കഴിയാത്തത്ര മണ്ടനാണോ നിങ്ങള്‍' എന്നാണ് താരം ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. മൂന്ന് ചിരിക്കുന്ന ഇമോജികളും  കമന്റിനൊപ്പമുണ്ട്. 

വ്യാജ ചിത്രം ലജ്ജാകരവും പരിഹാസ്യവുമാണെന്ന് നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കളും അഭിപ്രായപ്പെട്ടിരുന്നു. ദബാംഗ് സീരീസില്‍ സോനാക്ഷിയും സല്‍മാനും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2010-ല്‍ ദബാംഗ് എന്ന ചിത്രത്തിലൂടെ സല്‍മാനൊപ്പം അതിന്റെ രണ്ട് തുടര്‍ച്ചകളിലും സൊനാക്ഷി ഉണ്ടായിരുന്നു.

Get Newsletter

Advertisement

PREVIOUS Choice