Latest Updates

സിബിഐ 5ല്‍ സൗബിന്‍ ഷാഹിര്‍ വേണ്ടത്ര പ്രകടനം കാഴ്ച്ച വച്ചില്ലെന്നും  മിസ് കാസ്റ്റ് ആണെന്നും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയരുന്പോള്‍ മറുപടി നല്‍കിയിരിക്കുകയാണ് തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി.  കഥാപാത്രത്തിനു യോജിച്ച രീതിയില്‍ തന്നെയാണ് സൗബിന്‍ ചിത്രത്തില്‍ അഭിനയിച്ചതെന്നാണ് സ്വാമി പറയുന്നത്. സിബിഐ 5 ഒടിടി റിലീസിംഗിന് എത്തിയതിന് പിന്നാലെയായിരുന്നു സൌബിനെതിരെ ശക്തമായ വിമര്‍ശനമുയര്‍ന്നത്. 

ചിത്രം വലിയ വിജയമാകണമെന്നാഗ്രഹിക്കാത്തവര്‍ നിരവധിയുണ്ടെന്നും  സ്വാമി ചൂണ്ടിക്കാട്ടി. സൌബിന്ർറെ സംഭാഷണമാണ് ഏറെ വിമര്ർശിക്കപ്പെട്ടത്. അതേസമയം അയാള്‍ വളരെ നിരാശയോടെയാണ് അവിടെ സംസാരിക്കുന്നത്. അതാണ് ആ കഥാപാത്രത്തിനു യോജിച്ച രീതിയെന്നും സ്വാമി പറഞ്ഞു. 

മനോരമയ്ക്ക് നല്ർകിയ അഭിമുഖത്തില്ർ സ്വാമി പറഞ്ഞതിങ്ങനെ-

‘സൗബിന്‍ ഷാഹിര്‍ മിസ്‌കാസ്റ്റ് ആണെന്നും മിസ് ഫിറ്റ് ആണെന്നും പറയുന്നത് കേട്ടു. ആ കഥാപാത്രത്തെ ടാര്‍ഗറ്റ് ചെയ്തിട്ടുണ്ടാകും അവരുടെ മനസില്‍. ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നു പറയാം. അല്ലെങ്കില്‍ അയാളുടെ അഭിനയം മോശമായിരിക്കണം. ആ സിറ്റുവേഷനില്‍ ആവശ്യമുള്ളത് അയാള്‍ കടിച്ചുപിടിച്ചു സംസാരിക്കുക എന്നതാണ്.’

മമ്മൂട്ടിയെ നായകനാക്കി കെ മധു സംവിധാനം ചെയ്ത ‘സിബിഐ 5 ദി ബ്രെയിന്‍’ . മെയ് ഒന്നിനാണ്തി യേറ്ററുകളില്‍ റിലീസ് ചെയ്തത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകനും തിരക്കഥാകൃത്തും നടനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു.ആരാധകര്ർ ഏറെ പ്രതീക്കീഷയോടെ കാത്തിരുന്ന സിനിമയ്ക്ക് പ്രേക്ഷകരില്ർ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

Get Newsletter

Advertisement

PREVIOUS Choice